| Saturday, 3rd August 2013, 1:30 pm

ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കാമായിരുന്നു: മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: യു.ഡി.എഫിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഹൈക്കമാന്‍ഡ് ആണെന്ന് മുസ് ലീം ലീഗ് നേതാവ് കെ.പി.എ മജീദ്. []

ഹൈക്കമാന്‍ഡ് വേണ്ട സമയത്ത് വിഷയം ചര്‍ച്ച ചെയ്യാതിരുന്നതാണ് എല്ലാത്തിനും കാരണം.

ഹൈക്കമാന്‍ഡ് ഘടകക്ഷികളെ വിശ്വാസത്തിലെടുത്തില്ല. ഘടകക്ഷികളെ ചര്‍ച്ചക്ക് വിളിച്ചില്ല. ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കില്‍ നിലപാട് അറിയിക്കു മായിരുന്നെന്നും കെ.പി.എ മജീദ് പറഞ്ഞു.

ഇപ്പോഴത്തെ പ്രശ്‌നം ഘടകക്ഷികളുടെ മേല്‍ കെട്ടിവെക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്. അതിന് അനുവദിക്കില്ല. പ്രശ്‌നങ്ങള്‍ക്ക് കാരണം ഹൈക്കമാന്‍ഡ് തന്നെയാണ്.

ലീഗ് എന്ത് ഉപാധി വെച്ചെന്ന് പറയണം. രഹസ്യമായി ഉപാധികള്‍ വെക്കുന്ന പാര്‍ട്ടിയല്ല ലീഗ്. രമേശിന് ആഭ്യന്തര മന്ത്രി സ്ഥാനം
നല്‍കാമായിരുന്നു.

ഘടകക്ഷികളെ കൂടാതെയാണ് തീരുമാനമെങ്കില്‍ അങ്ങനെ പോകട്ടെ. എന്തുണ്ടെങ്കിലും ലീഗ് നേരിട്ട് പറയുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ പുന:സംഘടനയില്‍ ഘടകക്ഷികള്‍ തടസ്സമുണ്ടാക്കിയിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമാണ്.

ഘടകക്ഷികള്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക്  സഹായിച്ചില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മജീദ്.

We use cookies to give you the best possible experience. Learn more