| Wednesday, 19th June 2019, 4:38 pm

അംബേദ്കറുടെ ചെറുമകന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് പ്രചരണം; കോണ്‍ഗ്രസിനെതിരെ പരാതി നല്‍കി റിപ്പബ്ലിക്കന്‍ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡോ. ബി.ആര്‍ അംബേദ്കറുടെ ചെറുമകനായ ആനന്ദ്‌രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത നല്‍കിയെന്നാരോപിച്ച് കോണ്‍ഗ്രസിനെതിരെ റിപ്പബ്ലിക്കന്‍ സേന പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രചരണവിഭാഗം നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ആനന്ദ്‌രാജ് കോണ്‍ഗ്രസില്‍ ചേരും എന്ന് ഉണ്ടായിരുന്നത്.

പൊലീസില്‍ പരാതി നല്‍കിയെന്ന് ആനന്ദ്‌രാജ് അംബേദ്കര്‍ പ്രതികരിച്ചു. മെയ് 4ന് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ തെറ്റ് സംഭവിച്ചുവെന്ന് ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചു.

ബി.ജെ.പിയുടേയും ആപ്പിന്റെയും പൂര്‍വാഞ്ചല്‍ ഗണപരിഷത്തിന്റെയും പ്രമുഖ നേതാക്കള്‍ ദല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷ ഷീലാ ദീക്ഷിതിന്റെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്നായിരുന്നു വാര്‍ത്താ കുറിപ്പ്. ഈ കുറിപ്പില്‍ ആനന്ദ്‌രാജ് കോണ്‍ഗ്രസില്‍ ചേരും എന്നും ഉണ്ടായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more