മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന പുത്തൻ സിനിമയുടെ പോസ്റ്റർ പുറത്തു വിട്ടു. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് തങ്ങളുടെ ഏറ്റവും പുതിയ ചിത്രമെന്ന് ഷെരീഫ് മുഹമ്മദും ക്യൂബ്സ് എൻ്റർടെയിൻമെന്റും പങ്കുവെച്ചു. മമ്മൂട്ടിയും സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ഓളമാണ് സൃഷ്ടിക്കുന്നത്.
ഉണ്ണിമുകുന്ദൻ നായകനായ മാർക്കോക്കും ഇപ്പോൾ ചിത്രീകരണം നടക്കുന്ന കാട്ടാളനും ശേഷം ക്യൂബ്സ് എൻ്റർടെയിൻമെൻറ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
Official poster, Photo: Facebook
നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. മലയാളത്തിലും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സൂചന.
ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൻ്റെ പിന്നണിയിൽ അണിനിരക്കുക.
2026 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എൻ്റർടെയ്‌നർ ചിത്രം മമ്മൂട്ടിക്കുള്ള ആദരവായാണ് ഒരുക്കുന്നത്.
‘ഉണ്ട’യ്ക്ക് ശേഷം മമ്മൂട്ടി – ഖാലിദ് റഹ്മാൻ ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഉറ്റുനോക്കുന്നത്. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണിത്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ആണ് മമ്മൂട്ടിയുടെ അവസാനമായി തിയേറ്ററിൽ എത്തിയ സിനിമ. മമ്മൂട്ടി പ്രതി നായക വേഷമാണ് ചെയ്തത്. വ്യത്യസ്ത വേഷങ്ങൾ തെരഞ്ഞെടുക്കുകയും തന്റെ സിനിമയിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന താരത്തിന്റെ പുതിയ സിനിമ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.
Content Highlight: The poster of Mammootty’s new film has been released.