| Sunday, 8th November 2026, 11:57 am

പി.എം ശ്രീ പദ്ധതി പൂര്‍ണമായി തള്ളേണ്ടതില്ലെന്ന് എം.കെ. മുനീര്‍; പദ്ധതിയില്‍ മുസ്‌ലീം ലീഗില്‍ ഭിന്ന നിലപാട്

ശ്രീരാഗ് പാറക്കല്‍

എറണാകുളം: പി.എം ശ്രീ വിഷയത്തില്‍ മുസ്‌ലീം ലീഗ് ഇ.കെ വിഭാഗത്തില്‍ ഭിന്ന നിലപാട്. പി.എം ശ്രീ പദ്ധതി പൂര്‍ണമായി തള്ളേണ്ടതില്ലെന്ന് ഭരണ പരിഷ്‌കാര കമ്മീണന്‍ ചെയര്‍മാന്‍ എം.കെ. മുനീറിന്റെ പ്രതികരണം. ഭേദഗതികളോടെ പി.എം. ശ്രീ നടത്താനാകുമോ എന്നാണ് മന്ത്രിസഭ ഉപസമിതി പരിശോധിക്കുന്നതെന്നും സ്‌കൂളുകള്‍ തെരഞ്ഞെടുക്കുന്നതും സിലബസ് തെരഞ്ഞെടുക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് റിപ്പോര്‍ട്ടറില്‍ പറഞ്ഞു.

‘നമ്മള്‍ സ്‌റ്റേറ്റ് സിലബസേ എടുക്കൂ, രംണ്ടാമത്തേത് സ്‌കൂള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിനായിരിക്കും. എന്‍.ഇ.പിയുടെ ഷോ കേസിങ്ങിനല്ല. സമാന മായി വിഹിതം ഞങ്ങളും എടുക്കുന്നുണ്ട്. ആ രീതിയിലാണ് ഇപ്പോഴത്തെ കമ്മിറ്റി പദ്ധതിയെക്കുറിച്ച് പരിശോധിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആലോചിക്കാം എന്ത് ചെയ്യണമെന്ന്. ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായം മാത്രമാണ്,’ മുനീര്‍ പറഞ്ഞു.

അതേസമയം പി.എം ശ്രീ ഒരു കാരണവശാലും നടത്തില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭരണ പക്ഷത്താണങ്കിലും പ്രതിപക്ഷത്താണെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നും സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതും ജനങ്ങളുടെ വികാരവും കണക്കിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പി.എം ശ്രീ പദ്ധതിക്കെതിരായ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് കെ.എം. ഷാജി നേരത്തെ പറഞ്ഞിരുന്നു. പദ്ധതി കടലില്‍ വലിച്ചെറിയുമെന്ന ഷാജിയുടെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഭരണ പക്ഷത്തെത്തിയപ്പോള്‍ ഒരു ഉത്തരവാദിത്തം ഉള്ളതിനാല്‍ തങ്ങള്‍ക്ക് മാത്രമായി എല്ലാം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വകുപ്പില്‍പ്പെടുന്ന വിഷയങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയുമെന്നും ഷാജി പറഞ്ഞു.

Content Highlight: The PM SHRI scheme should not be rejected entirely, says M.K. Muneer

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more