| Wednesday, 19th November 2025, 3:32 pm

FAKE ALERT-ഡൂള്‍ന്യൂസിന്റെ പേരില്‍ യു.ഡി.എഫിനെതിരെ പ്രചരിക്കുന്ന 'പെന്‍ഷന്‍ വാര്‍ത്ത' വ്യാജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെന്ന തരത്തില്‍ ഡൂള്‍ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ഡൂള്‍ന്യൂസിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്.

‘വര്‍ധിപ്പിച്ച പെന്‍ഷന്‍ തുക വിതരണം തടയണം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യു.ഡി.എഫ്,’ എന്നാണ് വാര്‍ത്ത. പൊതുപ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന അജിത് കുമാര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് വ്യാജ വാർത്ത പ്രത്യക്ഷപ്പെട്ടത്.

‘പെന്‍ഷന്‍ മുടക്കാന്‍ കുത്തിത്തിരുപ്പുകാര്‍ ഇറങ്ങിയിട്ടുണ്ട് സൂര്‍ത്തുക്കളെ. ഒന്നും ഞങ്ങള്‍ സമ്മയ്ക്കൂല UDF(ഒപ്പ്),’ എന്ന കുറിപ്പോടുകൂടിയാണ് വ്യാജ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

Content Highlight: The ‘pension news’ being spread against the UDF in the name of Doolnews is fake

We use cookies to give you the best possible experience. Learn more