കണ്ണൂര്‍: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കണ്ണൂരില്‍ പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ ഫെളെക്‌സ് ബോര്‍ഡുകള്‍.
കണ്ണൂര്‍ കോളായാട് ഈരായി കൊല്ലിയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയാണ് വലുത് നേതാക്കളല്ല എന്നതാണ് ഫ്‌ളക്‌സ് ബോളിലെ വാചകം.
കൂടാതെ എം. സ്വാരാജിന്റെയും പി. ജയരാജന്റെയും ചിത്രങ്ങള്‍ക്കൊപ്പം ഇനി നയിക്കാന്‍ ഇവരുണ്ടെങ്കില്‍ ഞങ്ങളും ഉണ്ടെന്നതും ചേര്‍ത്തിട്ടുണ്ട്. ചെങ്കോട്ട് മുക്ക് ഈരായി കൊല്ലിയുടെ പേരിലാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേതൃത്വം മാറണമെന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ നിന്നു തന്നെ ആവശ്യമുയരുന്ന സാഹചര്യത്തിലാണിത്. വ്യക്തിയാധിഷ്ടിതമായി പോയതാണ് പാര്‍ട്ടിയുടെ ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
പാര്‍ട്ടി കുത്തകയായിരുന്ന ചുവപ്പ് കോട്ടകളില്‍ പോലും വലിയ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ഇന്നലെ തന്നെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
പ്രത്യേക ദൂതന്‍ വഴി ഗവര്‍ണര്‍ക്ക് മുമ്പാകെ രാജി സമര്‍പ്പിക്കുകയായിരുന്നു. രാജി സ്വീകരിച്ചതായി ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തു. ഗവര്‍ണറുമായി പിണറായി ഫോണില്‍ സംസാരിച്ചു. രാജിവെച്ചെങ്കിലും അടുത്ത സര്‍ക്കാര്‍ അധികാരത്തിലേറും വരെ പിണറായി വിജയന്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരും.
13 മന്ത്രിമാരാണ് യു.ഡി.എഫ് തരംഗത്തില്‍ പരാജയത്തിന്റെ പ്രഹരം നേരിട്ടത്. പിണറായി പോലും വിറച്ച് അവസാന റൗണ്ടുകളിലാണ് ജയിച്ചത്. 99 സീറ്റുകളുമായി കഴിഞ്ഞ തവണ അധികാരത്തിലേറിയ എല്‍.ഡി.എഫിന് ഇത്തവണ ആകെ വിജയിക്കാനായത് 35 സീറ്റുകള്‍ മാത്രമാണ്.
യു.ഡി.എഫ് 102 മണ്ഡലങ്ങളിലാണ് വിജയം നേടി ഭരണമുറപ്പിച്ചത്. എന്‍.ഡി.എയ്ക്ക് മൂന്ന് മണ്ഡലങ്ങളില്‍ അക്കൗണ്ട് തുറക്കാനായി.
Content Highlight: The party is not the leaders; if they are there to lead, we are there: Poster against Pinarayi in Kannur