മലയാള സിനിമയിലെ യുവ താരങ്ങളായ ബാലു വർഗീസ്, അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.
നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം. ആന്റണിയാണ്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം എഴുപുന്ന തോമസ് തരകൻ വീട്ടിൽ നിർവഹിക്കപ്പെട്ടു.
ചിത്രത്തിൽ അൽത്താഫ് സലീം, വിനീത് വിശ്വം, ഇന്ദ്രൻസ്, ബൈജു തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ട്രൂത്ത് സീക്കേഴ്സിൻറെ ബാനറിൽ ലിഗോ ജോൺ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോഷി തോമസ് പള്ളിക്കൽ, സംഗീതം: ഗോപി സുന്ദർ, ഛായാഗ്രഹണം: രണദേവ്, എഡിറ്റർ: സോബിൻ സോമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുനിൽ കര്യാട്ടുകര, പ്രൊഡക്ഷൻ ഡിസൈൻ: അനീസ് നാടോടി, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, മേക്കപ്പ്: ജയൻ പൂങ്കുളം, അസോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, സ്റ്റിൽ: നിദാദ് കെ.എൻ, ഡിസൈൻ: സീരോവുണ്ണി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്, പി.ആർ.ഒ: ശബരി.
Content Highlight: The official title of the movie is ‘Enn swontham Punyalan’