| Tuesday, 21st July 2026, 1:56 pm

ഇസ്രഈലിനെതിരായ മത്സരത്തിലെ ടിക്കറ്റ് ലാഭം മുഴുവന്‍ ഗസയ്ക്ക്; പ്രഖ്യാപനവുമായി നോര്‍വേ ഫുട്‌ബോള്‍ ഫെഡറേഷന്‍

ശ്രീരാഗ് പാറക്കല്‍

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രഈലിനെതിരായ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള മുഴുവന്‍ ലാഭവും ഗസയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് നോര്‍വേ ഫുട്‌ബോള്‍ ഫെഡറേഷന്‍ (NFF) പ്രഖ്യാപിച്ചു.

മത്സരത്തില്‍നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തിന് പുറമെ ഫെഡറേഷന്റെ സ്വന്തം ബജറ്റില്‍നിന്നുള്ള വിഹിതവും പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയുടെ സംഭാവനയും ചേര്‍ത്താണ് ഫണ്ട് രൂപീകരിച്ചത്. ഇതുവഴി ഏകദേശം 4.5 ദശലക്ഷം നോര്‍വീജിയന്‍ ക്രോണര്‍ (ഏകദേശം 3.8 കോടി ഇന്ത്യന്‍ രൂപ) സമാഹരിച്ചതായി ഫെഡറേഷന്‍ അറിയിച്ചു.

ഗസയിലെ അടിയന്തര വൈദ്യസഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഈ തുക ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന് കൈമാറും.

മേഖലയിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധിയോടുള്ള പിന്തുണയാണ് ഈ തീരുമാനമെടുത്തതെന്നും, സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് നേരെ മുഖം തിരിക്കാനാവില്ലെന്നും നോര്‍വേ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലിസ് ക്ലാവെനെസ് വ്യക്തമാക്കി.

കായികരംഗത്തിനും സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും മനുഷ്യജീവന്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഫെഡറേഷന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫെഡറേഷന്റെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. നിരവധി പേര്‍ ഈ നീക്കത്തെ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മാതൃകാപരമായ തീരുമാനമായി പ്രശംസിച്ചു. എന്നാല്‍ ചില ഇസ്രഈലി ഫുട്‌ബോള്‍ ഉദ്യോഗസ്ഥരും അനുകൂലികളും ഈ തീരുമാനത്തെ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപിക്കുന്നത്.

Content Highlight: The Norwegian Football Federation has announced that it will donate the entire profit from ticket sales for the FIFA World Cup qualifying match against Israel to relief efforts in Gaza

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more