2023ലെ മികച്ച ഫിഫ പുരുഷ താരത്തിനുള്ള(ഫിഫ ദി ബെസ്റ്റ്) അവാര്‍ഡ് നോമിനികളെ പ്രഖ്യാപിച്ചു. 12 പേരുടെ പട്ടികയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇടം പിടിച്ചിട്ടുണ്ട്. 2022-23 സീസണില്‍ ട്രിബിള്‍ നേട്ടം കൊയ്ത മാഞ്ചസ്റ്റര്‍ സിറ്റിയിലെ ആറ് താരങ്ങള്‍ നോമിനേഷനില്‍ ആധിപത്യം സ്ഥാപിച്ചു.
കഴിഞ്ഞ തവണ ലയണല്‍ മെസിക്കായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് കിരീട നേട്ടവും, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവുമൊക്കെ നേടിയതിന് ശേഷമായിരുന്നു താരം ഫിഫാ ദി ബെസ്റ്റും സ്വന്തമാക്കിയത്.
2022 ഡിസംബര്‍ 18നായിരുന്നു ലോകകപ്പ് ഫൈനല്‍ നടന്നത്. എന്നാല്‍ ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിക്കുന്നത് ലോകകപ്പ് ഫൈലിന് ശേഷമുള്ള തൊട്ടടുത്ത ദിവസങ്ങളിലെ(2022 ഡിസംബര്‍ 19 മുതല്‍) പ്രകടനങ്ങള്‍ വിലയിരുത്തിയാണ്.
അതുകൊണ്ടുതന്നെ പുതിയൊരു ജേതാവിനെയാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി എര്‍ലിങ് ഹാലാന്‍ഡും പി.എസ്.ജിയിയുടെ കിലിയന്‍ എംബാപ്പെയുമൊക്കെ സാധ്യതാ ലിസ്റ്റില്‍ മുന്നിലാണ്. 2023 ഡിസംബര്‍ 19നാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. അതേസമയം, രണ്ട് തവണ ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടില്ല.
2023ലെ മികച്ച ഫിഫ പുരുഷ താരത്തിനുള്ള നോമിനികള്‍
കെവിന്‍ ഡി ബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി, ബെല്‍ജിയം)
എര്‍ലിംഗ് ഹാലാന്‍ഡ് (മാഞ്ചസ്റ്റര്‍ സിറ്റി, നോര്‍വേ)
ജൂലിയന്‍ അല്‍വാരസ് (മാഞ്ചസ്റ്റര്‍ സിറ്റി, അര്‍ജന്റീന)
റോഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പെയിന്‍)
ബെര്‍ണാഡോ സില്‍വ(മാഞ്ചസ്റ്റര്‍ സിറ്റി, പോര്‍ച്ചുഗല്‍)
ഇല്‍കെ ഗുണ്ടോഗന്‍ (ബാഴ്‌സലോണ/മാഞ്ചസ്റ്റര്‍ സിറ്റി, ജര്‍മ്മനി)
ലയണല്‍ മെസ്സി (ഇന്റര്‍ മിയാമി/പി.എസ്.ജി, അര്‍ജന്റീന)
കിലിയന്‍ എംബാപ്പെ (പി.എസ.്ജി, ഫ്രാന്‍സ്)
ഡെക്ലാന്‍ റൈസ് (ആഴ്‌സണല്‍/മാഞ്ചസ്റ്റര്‍ സിറ്റി, ഇംഗ്ലണ്ട്)
മാര്‍സെലോ ബ്രോസോവിച്ച് (അല്‍ നാസര്‍/ഇന്റര്‍ മിലാനും ക്രൊയേഷ്യയും)
വിക്ടര്‍ ഒസിംഹെന്‍ (നാപ്പോളി, നൈജീരിയ)
ഖ്വിച ക്വാരത്സ്ഖേലിയ (നാപ്പോളി, ജോര്‍ജിയ)
Content Highlight: The nominees for the 2023 FIFA Men’s Player of the Year Award have been announced