2025 ബാലണ്‍ ഡി ഓറിനുള്ള നോമിനീസിനെ നാളെ (ഓഗസ്റ്റ് ഏഴ്, വ്യാഴം) അറിയാം. ഇത്തവണ ബാലണ്‍ ഡി ഓറിന്റെ സുവര്‍ണഗോളത്തില്‍ മുത്തമിടാന്‍ സാധ്യതയുള്ള താരങ്ങളുടെ പട്ടികയാണ് നാളെ പുറത്തുവിടുന്നത്. സെപ്റ്റംബറിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.
പി.എസ്.ജി സൂപ്പര്‍ താരം ഒസ്മാനെ ഡെംബലെ, ബാഴ്‌സ താരങ്ങളായ റഫീന്യ, ലാമിന്‍ യമാല്‍, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ കിങ് മുഹമ്മദ് സല എന്നിവര്‍ക്ക് പുരുഷ വിഭാഗത്തില്‍ കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കുമ്പോള്‍ ഐറ്റാന ബോണ്‍മാറ്റി, അലക്‌സ പുറ്റെയാസ്, മരിയോന കാല്‍ഡെന്റി എന്നിവരാണ് ബാലണ്‍ ഡി ഓര്‍ ഫെമിനിന്‍ പുരസ്‌കാരത്തില്‍ മത്സര രംഗത്തുള്ളത്.
ഓഗസ്റ്റ് ഏഴിന് പുരസ്‌കാരത്തിന്റെ സാധ്യതാ പട്ടിക പുറത്തുവിടുന്നതോടെ ബാലണ്‍ ഡി ഓറിന്റെ കൂടുതല്‍ ചിത്രം വ്യക്തമാകും. ശേഷം സെപ്റ്റംബര്‍ 22 വരെയുള്ള ഓരോ ദിവസവും ആരാധകര്‍ എണ്ണിയെണ്ണി കാത്തിരിക്കും.
എന്നാല്‍ സെപ്റ്റംബര്‍ 22ന് കേവലം ഏറ്റവും മികച്ച പുരുഷ, വനിതാ താരങ്ങള്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് മാത്രമല്ല നല്‍കുന്നത്. ഏറ്റവും മികച്ച യുവതാരം, ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍, ഏറ്റവും മികച്ച പരിശീലകന്‍ തുടങ്ങി ഏറ്റവും മികച്ച ടീമിന് വരെയുള്ള പുരസ്‌കാരങ്ങള്‍ ഈ വേദിയില്‍ വെച്ച് സമ്മാനിക്കും.
ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) ഏറ്റവും മികച്ച പുരുഷ താരത്തിന് നല്‍കുന്ന പുരസ്‌കാരം.
2024ലെ ജേതാവ്: റോഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പെയ്ന്‍)
ഒരു യൂറോപ്യന്‍ സീസണിലെ (ഓഗസ്റ്റ് മുതല്‍ ജൂലൈ വരെ) ഏറ്റവും മികച്ച വനിതാ താരത്തിന് നല്‍കുന്ന പുരസ്‌കാരം.
2024ലെ ജേതാവ്: ഐറ്റാന ബോണ്‍മാറ്റി (സ്‌പെയ്ന്‍, ബാഴ്‌സലോണ)
ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം
2024ലെ ജേതാവ്: ലാമിന്‍ യമാല്‍ (ബാഴ്‌സലോണ, സ്‌പെയ്ന്‍)
ഒരു സീസണിലെ ഏറ്റവും മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്ക് നല്‍കുന്ന പുരസ്‌കാരം
2024ലെ ജേതാവ്: എമിലിയാനോ മാര്‍ട്ടീനസ് (അര്‍ജന്റീന, ആസ്റ്റണ്‍ വില്ല) – 290 പോയിന്റ്
ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരം
2024ലെ ജേതാവ്: ഹാരി കെയ്ന്‍ (ബയേണ്‍ മ്യൂണിക്, ഇംഗ്ലണ്ട്), കിലിയന്‍ എംബാപ്പെ (പി.എസ്.ജി, ഫ്രാന്‍സ്)
ഒരു സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരം
2024ലെ ജേതാക്കള്‍:
പുരുഷ ക്ലബ്ബ്: റയല്‍ മാഡ്രിഡ്
വനിതാ ക്ലബ്ബ്: എഫ്.സി ബാഴ്‌സലോണ
മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരം
2024 ലെ ജേതാവ്: ജെന്നിഫര്‍ ഹെര്‍മോസോ (ടൈഗേഴ്‌സ് യു.എ.എന്‍.എല്‍, സ്‌പെയ്ന്‍)
ഏറ്റവും മികച്ച പരിശീലകന് നല്‍കുന്ന പുരസ്‌കാരം.
2024ലെ ജേതാക്കള്‍:
പുരുഷ ടീം: കാര്‍ലോ ആന്‍സലോട്ടി (റയല്‍ മാഡ്രിഡ്)
വനിതാ ടീം: എമ്മ ഹെയ്ന്‍സ് (ചെല്‍സി, യു.എസ്.എ)
Content highlight: The nomination list for the 2025 Ballon d’Or will be announced on August 7th.