| Saturday, 7th February 2026, 8:27 pm

'അതിരടി'യിലെ അടുത്ത ക്യാരക്ടര്‍ റിവീല്‍ നാളെ; ഇത് നമ്മുടെ ഡെലൂലു തന്നെയെന്ന് സോഷ്യല്‍ മീഡിയ

ഐറിന്‍ മരിയ ആന്റണി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അരുണ്‍ അനിരുദ്ധന്റെ സംവിധാനത്തിലൊരുങ്ങുന്ന അതിരടി. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായൊരുങ്ങുന്ന സിനിമയില്‍ സാം ബോയ് എന്ന കഥാപാത്രമായി ബേസില്‍ ജോസഫ് എത്തുമ്പോള്‍ ശ്രീ കുട്ടന്‍ വെള്ളായണിയായാണ് ടൊവിനോ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ നാലാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ നാളെ റിവീല്‍ ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്.

അടുത്തതായി വരാന്‍ പോകുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ ആരുടെയാകുമെന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. സര്‍വ്വം മായയിലൂടെ ഡെലൂലുവായി തിളങ്ങിയ റിയ ഷിബു അതിരടിലുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നാളെ വരാനിരിക്കുന്നത് റിയയുടെ ക്യാരക്ടര്‍ പോസ്റ്ററാണെന്ന് ഇതിനോടം തന്നെ ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. അടുത്തത് ഡെലൂലുവായിരിക്കും, അടുത്തത് നായിക, ഡെലൂലു ഓണ്‍ സ്റ്റേജ് എന്നീ കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം. സര്‍വ്വം മായ എന്ന ചിത്രത്തിലൂടെ റിയ ഷിബുവിന് ലഭിച്ച ജനപ്രീതി ചെറുതൊന്നുമല്ല. ഫീല്‍ഗുഡ് പടത്തിലെ ക്യൂട്ട് പ്രേതമായെത്തിയ ഡെലൂലു പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.

ബേസില്‍ ജോസഫ് എന്റര്‍ടെയ്മെന്റസിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ അനന്തു എസും നിര്‍മിക്കുന്ന അതിരടി മെയ് 14ന് തിയേറ്ററുകളിലെത്തും. ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് പിന്നീട് നേരത്തെയാക്കുകയായിരുന്നു.

Content Highlight:  The next character reveal in Athiradi will be tomorrow; Social media is saying this is our Delulu Riya shibu 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more