| Tuesday, 1st April 2025, 1:00 pm

17 അല്ല 24 വെട്ട്; ബജ്റംഗി ഇനി ബല്‍ദേവ്; എന്‍.ഐ.എ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്തു; വെട്ടിനുറുക്കിയ എമ്പുരാന്‍ പതിപ്പ് തിയേറ്ററുകളിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററുകളിലെത്തുക 17 ന് പകരം 24 വെട്ടുമായി. റീ എഡിറ്റിങ് കഴിഞ്ഞ ചിത്രത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനും ഒഴിവാക്കി. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന രംഗങ്ങളും വെട്ടിമാറ്റി.

സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനായും ഒഴിവാക്കുകയും പ്രധാന വില്ലന്‍ കഥാപാത്രവും മറ്റൊരു വില്ലന്‍ കഥാപാത്രവുമായുള്ള സംഭാഷണത്തിനും വെട്ട് വീണിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ വില്ലന്റെ പേര് ബാബു ബജ്റംഗി എന്നായിരുന്നു.

ചിത്രത്തില്‍ എന്‍.ഐ.എ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തുകളഞ്ഞിട്ടുണ്ട്. സെന്‍സര്‍ രേഖകളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

Content Highlight: The new version of Empuraan is being released with 24 cuts instead of 17

We use cookies to give you the best possible experience. Learn more