| Wednesday, 10th December 2025, 5:07 pm

ബാലയ്യയുടെ അഖണ്ഡ 2 ഉടനെ; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്ദമൂരി ബാലകൃഷ്ണ നായകനായെത്തുന്ന അഖണ്ഡ 2 വിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലെത്തുന്നത്. ഡിസംബര്‍ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയായിരുന്നു.

റിലീസ് ചെയ്യാനിരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് സിനിമയുടെ റിലീസ് തീയതി മാറ്റിയത്. ഇപ്പോള്‍ സിനിമയുടെ പുതിയ റിലീസ് തീയതിയാണ് പുറത്ത് വന്നിരിക്കുന്നത്. ഡിസംബര്‍ 12ന് ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് യു. എസര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 11-ന് സിനിമയുടെ ഗ്രാന്‍ഡ് പ്രീമിയര്‍ ഷോയും ഉണ്ടാകും.

ബോയപതി ശ്രീനു-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് അഖണ്ഡ 2. മുന്‍ ചിത്രമായ അഖണ്ഡയുടെ തുടര്‍ച്ചയായാണ് സിനിമ ഒരുങ്ങുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

സിനിമയുടേതായി വന്ന ട്രെയ്‌ലറും ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റേതായി വന്ന ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മലയാളി നടിയായ സംയുക്തയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. സിനിമയില്‍ ഹര്‍ഷാലി മല്‍ഹോത്ര, കബീര്‍ സിങ്, അച്ച്യുത് കുമാര്‍ എന്നിങ്ങനെ വന്‍താര നിര തന്നെയുണ്ട്.

ബോയപതി ശ്രീനു തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിക്കുന്നത്. എം. തേജസ്വിനി നന്ദമൂരി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം സി. രാംപ്രസാദും സന്തോഷ് ഡിയുമാണ്.

Content Highlight: The new release date of Akhanda 2, starring Nandamuri Balakrishnan, has been announced

We use cookies to give you the best possible experience. Learn more