| Sunday, 2nd September 2018, 8:59 am

കോഴിക്കോട് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.

ഇന്ന് പുലര്‍ച്ചയാണ് സംഭവം പുറത്തറിയുന്നത്. അമ്മ റിന്‍ഷ തന്നെയാണ് വിവരം പുറത്ത് പറയുന്നത്.


Read Also : ആ ജലശുദ്ധീകരണ വാഹനം സേവാഭാരതിയുടേതല്ല; സത്യാവസ്ഥ ഇതാണ്


ബ്ലേഡ് കൊണ്ട് കുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് അമ്മ റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഭര്‍ത്താവുമായി നാല് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more