കരിയറിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള തന്റെ പ്രധാനപ്പെട്ട രണ്ട് ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആയിരം ഗോളുകള്‍ക്കൊപ്പം യുവേഫ നേഷന്‍സ് കിരീടവുമാണ് താനിപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞു.
‘ഇപ്പോള്‍ എനിക്ക് മുന്നില്‍ രണ്ട് പ്രധാന ദൗത്യങ്ങളാണുള്ളത്; ഒന്ന് നേഷന്‍സ് ലീഗ് വിജയിക്കുക, രണ്ടാമത്തേത് 1000 കരിയര്‍ ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിടുക,’ റൊണാള്‍ഡോയെ ഉദ്ധരിച്ച് ഫാബ്രീസിയോ റൊമാനോ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
നേഷൻസ് ലീഗ് കിരീടവുമായി. Photo: UEFA
പോര്‍ച്ചുഗലിനായി ഏറ്റവുമധികം ഗോള്‍ നേടിയ താരമാണ് റൊണാള്‍ഡോ, മാത്രമല്ല ഏറ്റവുമധികം ഇന്റര്‍നാഷണല്‍ ഗോളുകള്‍ നേടിയ താരവും റൊണോ തന്നെയാണ്. പറങ്കിപ്പടയ്‌ക്കൊപ്പം നേരത്തെ യുവേഫ യൂറോ കപ്പ് നേടിയ താരം, നേഷന്‍സ് ലീഗ് കിരീടം നിലനിര്‍ത്താന്‍ കൂടിയാണ് ഒരുങ്ങുന്നത്.
ഒപ്പം ലക്ഷ്യം വെക്കുന്ന ആയിരം ഗോളുകളെന്ന നേട്ടം അദ്ദേഹത്തിന്റെ ഇതിഹാസതുല്യമായ കരിയറില്‍ മറ്റൊരു വലിയ നാഴികക്കല്ലായി മാറും.
അൽ നസറിനൊപ്പം
ദേശീയ ടീമിനൊപ്പം കൂടുതല്‍ കിരീടങ്ങള്‍ നേടാനുള്ള അവസരമാണ് വരാനിരിക്കുന്ന നേഷന്‍സ് ലീഗ് പോരാട്ടങ്ങള്‍ റൊണാള്‍ഡോയ്ക്ക് നല്‍കുന്നത്.
അതേസമയം, പരിചയസമ്പന്നനായ ഈ മുന്നേറ്റനിര താരം ഇപ്പോഴും തങ്ങളുടെ പദ്ധതികളുടെ പ്രധാന ഭാഗമാണെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് സ്ഥിരീകരിച്ചു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
‘വെയ്ല്‍സിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ആദ്യ ഇലവനില്‍ തന്നെയുണ്ടാകും. അദ്ദേഹം ഞങ്ങളുടെ പ്രതീകമാണ്,’ എന്നാണ് ജോര്‍ജ് ജീസസ് പറഞ്ഞത്.
Content Highlight: The missions now are: winning the Nations League and reaching the 1,000-goals, says Ronaldo