| Friday, 12th February 2016, 10:20 am

കാണാതായ സ്‌നാപ് ഡീല്‍ ജീവനക്കാരിയെ പാനിപ്പത്തില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: കാണാതായ സ്‌നാപ് ഡീല്‍ ജീവനക്കാരി ദീപ്തി സര്‍നയെ ഹരിയാനയിലെ പാനിപ്പത്തില്‍ കണ്ടെത്തി. ദീപ്തിയെ നാടായ ഗാസിയാബാദിലെത്തിക്കാന്‍ ഉത്തര്‍പ്രദേശ് പോലിസ് സംഘം പാനിപ്പലെത്തിയിട്ടുണ്ട്. യുവതി സുരക്ഷിതയാണ്.

24 വയസുകരിയായ ദീപ്തി ഷോപ്പിങ്ങ് വെബ്‌സൈറ്റായ സ്‌നാപ് ഡീലിലെ ഐ.ടി വിഭാഗത്തിലാണ് ജോലിചെയ്യുന്നത്. ബുധനാഴ്ചരാത്രി മുതല്‍ ഗാസിയാബാദില്‍ നിന്നും കാണാതാവുകയായിരുന്നു. ഓഫീസില്‍ നിന്നും വീട്ടിലേക്ക് വരുന്നവഴിയാണ് കാണാതായത്.

രാത്രി 8.30 ഓടുകൂടി ഓട്ടോയില്‍ കയറിയതായി ദീപ്തി അച്ഛന്‍ നരേന്ദ്ര ശര്‍മയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഓട്ടോയില്‍ ഒരു സ്ത്രീയടക്കം മറ്റു മൂന്ന് യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ തെറ്റായ വഴിയിലൂടെയാണ് ഓട്ടോ കൊണ്ടുപോയതെന്നും അത് തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമായിരുന്നെന്നും ഫോണ്‍കോളില്‍ നിന്ന് മനസിലായിരുന്നു. പക്ഷേ, ഫോണ്‍ കോളിനു ശേഷം ദീപ്തിയുടെ യാതൊരു വിവരവുമുണ്ടായിരുന്നില്ല. ദീപ്തിയുടെ ഫോണും സ്വിച്ച് ഓഫിലായിരുന്നു.

തുടര്‍ന്ന് ദീപ്തിയുടെ അച്ഛനും ചില രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more