തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്രൂരതക്കിരയായെന്ന് വെളിപ്പെടുത്തിയ പെണ്‍കുട്ടി മാനസികനില തകര്‍ന്ന നിലയിലാണെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി പദ്മ.
പെണ്‍കുട്ടി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ പല നാളായെന്നും, പ്രതീക്ഷിച്ചതിനേക്കാള്‍ തകര്‍ന്നനിലയിലാണ് താനവളെ കണ്ടതെന്നും ലക്ഷ്മി പദ്മ ന്യൂസ് മലയാളം ചാനലിലൂടെ വെളിപ്പെടുത്തി.
അശാസ്ത്രീയമായ ഗര്‍ഭഛിദ്രം പെണ്‍കുട്ടിയില്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ പെണ്‍കുട്ടിയെ മനോവിഷമത്തിലാക്കുന്നുണ്ട്.
ക്രൂരമായി ഉപദ്രവിച്ചയാള്‍ ഇപ്പോഴും പെണ്‍കുട്ടിയെ മാനേജ് ചെയ്യാന്‍ ശ്രമിക്കുന്നു. പെണ്‍കുട്ടിയെ മാനിപ്പുലേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ലക്ഷ്മി പദ്മ വെളിപ്പെടുത്തി.
പരാതിക്കാരിയായ യുവതിക്ക് എതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നതിനിടെ, ഉപദ്രവിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെയും ന്യൂസ് മലയാളം ചാനലിലൂടെ ലക്ഷ്മി പദ്മ ചോദ്യം ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്ന ഈ സമയത്ത് തന്നെയാണ് താന്‍ ആ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതെന്നും ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ ലക്ഷ്മി പദ്മ പറയുന്നു. ന്യൂസ് മലയാളം പെണ്‍കുട്ടിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് പരസ്യമായ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അതിക്രമത്തിന് ഇരയായവര്‍ പരാതി നല്‍കിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ പറഞ്ഞു.
പൊലീസ് പരാതിക്കാരെ തേടിയിറങ്ങുകയാണെന്നും എം.എം ഹസന്‍ പരിഹസിച്ചു.
ലക്ഷ്മി പദ്മയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഞാന്‍ അവളെ കണ്ടു, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെണ്‍കുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗര്‍ഭച്ഛിദ്രമോ ഗര്‍ഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ് . അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ട് അവര്‍ വളരെ അധികം മാനസികാഘാതത്തില്‍ ആണ്.ആ ബന്ധത്തില്‍ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കില്‍ കൂടിയും മനസ് ഇപ്പോഴും അയാളില്‍ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയില്‍ ആണ് അവര്‍.
അശാസ്ത്രീയമായ ഗര്‍ഭഛിദ്രം തുടര്‍ ആരോഗ്യപ്രശ്‌നങ്ങള്‍.ചുറ്റും നടക്കുന്ന ഹൌ േവെമാശിഴ. ഇതിനൊക്കെ ഇടയില്‍ ആകെ പകച്ച് നില്‍ക്കുന്ന ഒരാളെ ആണ് ഞാന്‍ കണ്ടത്. മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ഒക്കെ പല നാളായ ഒരാള്‍ അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നത് വഴി സമൂഹത്തില്‍ കുറച്ചു സ്ത്രീകള്‍ എങ്കിലും ചതിക്കുഴികളില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയാക്കുന്നു എങ്കില്‍ അതില്‍ ആശ്വാസം കണ്ടെത്തുകയാണ് അവര്‍ പരാതി കൊടുക്കണം എന്ന് പല ആവര്‍ത്തി ഒരു സഹോദരി എന്ന നിലയില്‍ അവരോട് പറഞ്ഞു.
പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാന്‍ ഉള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവള്‍ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. അവരുടെ ഐഡന്റിറ്റി വെളിയില്‍ വരുന്നതിനെ കുറിച്ചും വല്ലാതെ ആശങ്കയും ഉണ്ട്. പുറത്ത് നമ്മള്‍ അറിഞ്ഞതിലും ഗുരുതരമാണ് യാഥാര്‍ത്ഥ്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇരയാക്കപ്പെട്ട ആളുകളെ പോലും അയാള്‍ ഇപ്പോഴും മാനേജ് ചെയ്ത് കൊണ്ടിരിക്കുന്നു. അതിലേക്ക് ഒക്കെ അന്വേഷണം എത്തണം.
എന്ത് ഈ വിഷയത്തില്‍ എഴുതിയാലും വന്നുനിങ്ങള്‍ക്ക് അയാളില്‍ നിന്നും ദുരനുഭവം ഉണ്ടായോ എന്ന് ചൊറിയുന്ന ടീംസിനോട് എല്ലാര്‍വരോടും കൂടി പറയുന്നു. എന്നോട് അയാള്‍ വളരെ മാന്യമായാണ് ഇടപെട്ടിട്ടുള്ളത്. അതുകൊണ്ട് ആ ചോദ്യം ഇടയ്ക്കിടെ വേണ്ട
അവളെ കേട്ട് കഴിഞ്ഞപ്പോ പെണ്‍കുട്ടികള്‍ക്ക് പരാതിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാമൂഹ്യ സാഹചര്യമാണല്ലോ നമ്മുടെ നാട്ടില്‍ എന്ന് തോന്നിപ്പോയി.
സോഷ്യല്‍ മീഡിയ വഴി വേട്ടക്കാരനെ വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ എത്ര സ്ത്രീകള്‍ ചവിട്ടി മെതിക്കപ്പെടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള പലവിധ ചെളി വാരി എറിയലുകള്‍ വേറെ. സ്ത്രീകള്‍ക്കു തല ഉയര്‍ത്തിപിടിച്ച് ജീവിക്കാനുള്ള ഒരിടമായി നമ്മുടെ നാടിനെ മാറ്റണം എങ്കില്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യം ഉണ്ട്. ഇതിനിടയില്‍ ചില ടീംസിന്റെ പുതിയ കഥയും കേട്ടു. ഏതോ മാധ്യയ്മപ്രവര്‍ത്തക പരാതിയില്‍ നിന്ന് ആ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ പിന്തിരിപ്പിച്ചെന്ന്. അങ്ങനെ ഒരു വിഷയം ഉണ്ടെങ്കില്‍ തെളിവ് സഹിതം പുറത്ത് വിടണം അത്തരം മാധ്യമപ്രവര്‍ത്തനം ഈ സമൂഹത്തിന് ആവശ്യമില്ല
Content Highlight: The man who brutally abused her is still trying to manage and manipulate her; Lakshmi Padma reveals