ന്യൂദല്‍ഹി: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കമ്മ്യൂണിസമല്ലെന്നും തീവ്ര ഹിന്ദു വലതുപക്ഷ വര്‍ഗീയതയയാണെന്നുമുളള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുന്നറിയിപ്പ് ഓര്‍മിപ്പിച്ച് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി.
പ്രമുഖ ഭരണഘടനാ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന പരേതനായ എ.ജി. നൂറാനിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഹാമിദ് അന്‍സാരിയുടെ പരാമര്‍ശം.
2019ല്‍ പ്രസിദ്ധീകരിച്ച എ.ജി. നൂറാനിയുടെ ‘ദി ആര്‍.എസ്.എസ്: എ മെനസ് ടു ഇന്ത്യ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു അന്‍സാരിയുടെ പ്രസംഗം. ഇന്നത്തെ ഇന്ത്യന്‍ മുസ് ലിങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ നൂറാനി പുസ്തകത്തിന്റെ ആമുഖത്തില്‍ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് നെഹ്‌റു നടത്തിയ പ്രസക്തമായ ഒരു പരാമര്‍ശം മുന്‍ വിദേശകാര്യ സെക്രട്ടറി ഗുണ്ടേവിയ കുറിച്ച് വെച്ചതും നൂറാനി ഉദ്ധരിച്ചിട്ടുണ്ട്. ‘ഇന്ത്യയ്ക്ക് യഥാര്‍ത്ഥ ഭീഷണിയാകുന്നത് കമ്മ്യൂണിസമല്ല, ഹിന്ദു വലതുപക്ഷ വര്‍ഗീയതയാണ്’ എന്ന നെഹ്‌റുവിന്റെ വാക്കുകള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് അന്‍സാരി വ്യക്തമാക്കി.
Content Highlight: The main challenge is not communism, but extreme right-wing communalism: Hamid Ansari quotes Nehru.