| Saturday, 18th October 2025, 6:12 pm

ലോകഃയുടെ വിജയം നല്‍കുന്ന പാഠം വലുത്; കഥയില്‍ വിശ്വസിച്ച ദുല്‍ഖറും കയ്യടി അര്‍ഹിക്കുന്നു: നവ്യ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നവ്യ നായര്‍. 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നടി എത്തി.

ചിത്രത്തില്‍ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നടി സ്വന്തമാക്കി. തന്റെ നിലപാടുകള്‍ എപ്പോഴും തുറന്ന് പറയുന്ന നടി കൂടിയാണ് നവ്യ നായര്‍. ഇപ്പോള്‍ സ്ത്രീകേന്ദ്രീകൃത ചിതൃമായ ലോകഃയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ നായര്‍.

ലോകഃയൊക്കെ നേടുന്ന വിജയം നല്‍കുന്ന പാഠം വലുതാണെന്നും സംവിധായകന്‍ മാത്രമല്ല ദുല്‍ഖറിനും കയ്യടി അര്‍ഹിക്കുന്നുവെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇടവേളയ്ക്കുശേഷം ചെയ്ത ഒരുത്തീ സ്ത്രീ കേന്ദ്രീക്യത സിനിമയായിരുന്നു. പാതിരാത്രി പക്ഷേ ഒരു നായികയെ മാത്രം ചുറ്റിപ്പറ്റി മുന്നോട്ട് പോകുന്ന സിനിമയല്ല. കല്യാണിയുടെ ലോകഃയൊക്കെ നേടുന്ന വിജയം നല്‍കുന്ന പാഠം വലുതാണ്. അത് നീലിയുടെ സിനിമയാണ്!

സംവിധായകന്‍ മാത്രമല്ല, ആ കഥയില്‍ വിശ്വസിച്ച് ഒപ്പം നിന്ന നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനും വലിയ കയ്യടി അര്‍ഹിക്കുന്നു. ‘മൊത്തത്തില്‍ സിനിമ നന്നാകണം. എന്റെ കഥാപാത്രത്തി ന് എന്തെങ്കിലും പുതിയതായി ചെയ്യാന്‍ ഉണ്ടാകണം’- സിനിമ തെരഞ്ഞെടുക്കുന്നതില്‍ എന്റെ മാനദണ്ഡം അതുമാത്രമാണ്,’ നവ്യ നായര്‍ പറയുന്നു.

കരിയറിലെ ആദ്യത്തെ പൊലീസ് വേഷവുമായി എത്തിയിരിക്കുകയാണ് നവ്യ നായര്‍. റെത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രിയിലാണ് നവ്യ ആദ്യമായി കാക്കിയണിഞ്ഞത്. നവ്യ നായര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും പാതിരാത്രിയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മിശ്രപ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: The lesson of Lokah’s success is great; Dulquer also deserves applause for believing in the story: Navya Nair

We use cookies to give you the best possible experience. Learn more