| Friday, 10th April 2026, 12:45 pm

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

നിഷാന. വി.വി

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ അതിനായി അവകാശവാദമുന്നയിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുന്‍പ് സി.എച്ച് മുഹമ്മദ് കോയ സാഹിബും അവുഖാദര്‍ കുട്ടി നഹ സാഹിബും ഈ പദവി വഹിച്ചിട്ടുള്ളതിനാല്‍ ലീഗിന് ചരിത്രപരമായ അര്‍ഹതയുണ്ട്,’ അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഒരിക്കലും മതം പറഞ്ഞ് വോട്ട് വാങ്ങിയിട്ടില്ലെന്നും അവസാന നിമിഷം വോട്ട് കിട്ടില്ലാ എന്ന് കണ്ടപ്പൊഴുള്ള പ്രചരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മതം പറഞ്ഞ് വോട്ട് വാങ്ങുന്നത് നമ്മുടെ സമീപനമല്ല. അത് നമ്മുടെ പ്രത്യയശാസ്ത്രത്തിനെതിരാണ്. അങ്ങനെയുണ്ടെങ്കില്‍ അത് അന്വേഷിക്കും,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യു.ഡി.എഫ് അധികാരത്തില്‍ വരണം എന്നതാണ് ലക്ഷ്യമെന്നും അതിന് ശേഷം കോണ്‍ഗ്രസാണ് മുന്നണിയുമായി ആലോച്ച് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടതെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Content Highlight: The League is entitled to the post of Deputy Chief Minister; will not stake claim now: Munawwarali Shihab Thangal

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more