| Monday, 23rd June 2025, 9:26 am

യു.ഡി.എഫിന് പ്രതീക്ഷിച്ച ലീഡില്ല; വഴിക്കടവില്‍ മുന്നേറ്റമുണ്ടാക്കി അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ലീഡ് പിടിച്ച് സ്വതന്ത്രനായി മത്സരിച്ച പി.വി അന്‍വര്‍. 1500 ലധികം വോട്ടാണ് ആദ്യ റൗണ്ടുകളില്‍ പി.വി അന്‍വര്‍ നേടിയതെന്നാണ് വിവരം.

ലീഗിന്റെ ശക്തികേന്ദ്രമായ പല ബൂത്തുകളിലും പ്രതീക്ഷിച്ച ലീഡില്ലെന്നാണ് വിവരം. അന്‍വര്‍ എന്ന നിര്‍ണായക ഘടകം ലീഡ് കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍ തണ്ണിക്കടവ് അടക്കമുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് പ്രതിക്ഷിച്ച പല വോട്ടുകളും എല്‍.ഡി.എഫിനും അന്‍വറിനും ലഭിച്ചതായി വിവരമുണ്ട്.

എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണുന്നത് മുതല്‍ ആര്യാടന്‍ ഷൗക്കത്താണ് മുന്നിലുണ്ടായിരുന്നത്. മൂന്നാം റൗണ്ട് വരെയുള്ള വോട്ടെണ്ണലില്‍ 1873 വോട്ടുകള്‍ക്കാണ് ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍ തുടരുന്നത്.

Content Highlight: udf does not have the expected lead; PV Anwar takes the lead in the UDF’s election.

We use cookies to give you the best possible experience. Learn more