ആൻ്റണി വർഗീസ് നായകനാകുന്ന പാൻ -ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ തിയേറ്ററുകളിൽ എത്തുന്നത് വൻ സർപ്രൈസുകളോടെയാണ്. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന ചിത്രവും, ‘കാട്ടാളൻ’എന്ന ചിത്രവും തമ്മിൽ അതിശയിപ്പിക്കുന്ന ചില കണക്ഷനുകൾ ഉണ്ടെന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. അത് പൂർണമായും ശരി വെക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിടുന്ന വിവരങ്ങളും.
ഇപ്പോൾ ചിത്രത്തിന് ഒടുവിൽ മൂന്ന് വ്യത്യസ്‌ത പോസ്റ്റ്-ക്രെഡിറ്റ് രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, അതിനാൽ സിനിമ കഴിഞ്ഞയുടൻ പ്രേക്ഷകർ തിയേറ്റർ വിട്ട് ഇറങ്ങിപ്പോകരുതെന്നും അവസാന നിമിഷം വരെ കാത്തിരിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മാർക്കോ’യ്ക്ക് ശേഷം ക്യൂബ്‌സ് എൻ്റർടൈൻമെൻ്റ്സ് നിർമിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും കാട്ടാളനുണ്ട്.
കാട്ടാളൻ.Photo:Instagram
പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിൽ പുറത്തു വന്നിരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിൽ മാർക്കോ യുടെ സംവിധായകനായ ഹനീഫ് അഥേനി യെ ടാഗ് ചെയ്തതോടെ മാർക്കോയും കാട്ടാളനും ഒരേ യൂണിവേഴ്‌സ് ആണെന്ന് പ്രേക്ഷകർ ഇപ്പോൾ ഉറപ്പിച്ചിരിക്കുകയാണ്. മാർക്കോ’യിലെ പ്രധാന കഥാപാത്രമായ ജോർജ്ജ് പീറ്ററിനെ (സിദ്ദിഖ്) ‘കാട്ടാളൻ’ എന്ന ചിത്രത്തിലേക്കും കൊണ്ടുവരുന്നുണ്ട്.
‘മാർക്കോ’ സിനിമയുടെ എൻഡ് ക്രെഡിറ്റ്സിൽ ഒരു കാറിനുള്ളിലിരിക്കുന്ന അജ്ഞാതനായ വ്യക്തിയുടെ കൈയും, ആ കാറിന്റെ ഗ്ലാസിൽ ഇലുമിനാറ്റി മോഡലിലുള്ള ഒരു ‘ട്രയാംഗിൾ ലോഗോ’യും നമ്മൾ കണ്ടിരുന്നു. ഇതേ ലോഗോ തന്നെയാണ് ‘കാട്ടാളൻ’ സിനിമയുടെ പുതിയ പ്രൊമോഷൻ പോസ്റ്ററുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിൽ ‘കാബ്രൽ ഹെതർ 616 ‘ എന്ന് എഴുതിയിരിക്കുന്നതും കാണാം.
ഇതോടെ ഒരു നിശ്ചിത ഡയറക്ടറുടെ കീഴിലല്ലാതെ, ക്യൂബ്സ് എന്റർടൈൻമെന്റ്സ് എന്ന ഒരൊറ്റ ബാനറിന് കീഴിലാണ് ഈ യൂണിവേഴ്സ് ബിൽഡ് ചെയ്യുന്നത് എന്നാണ് ഫാൻ തിയറികൾ.
കാട്ടാളൻ.Photo:Instagram
ഫാൻ തിയറികൾ പ്രകാരം, മാർക്കോയിലെയും കാട്ടാളനിലെയും മാഫിയകളെ ഭരിക്കുന്ന ‘കാബ്രൽ ഹെതർ 616 ‘ എന്ന ആ സുപ്രീം സംഘത്തിന്റെ തലവനായി പിന്നീട് എത്തുന്നത് മമ്മൂട്ടി ആയിരിക്കാം. അങ്ങനെ സംഭവിച്ചാൽ മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൈം യൂണിവേഴ്സ് ആയി ഇത് മാറും.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം നേരത്തെ തന്നെ അനൗൺസ് ചെയ്തിട്ടുള്ളതാണ്. കാട്ടാളന്ശേഷം മമ്മൂട്ടിയെ നായകനാക്കി ക്യൂബ്സ് ഒരു ചിത്രം നിർമിക്കുകയാണെങ്കിൽ ആ ചിത്രത്തിലും ഈ ഒരു ‘കാബ്രൽ ഹെതർ 616 ‘ എന്ന കണക്റ്റിംങ് എലമെന്റ് കൊണ്ട് വന്നാൽ ആ ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഇംപാക്ട് വളരെ വലുതായിരിക്കും. കാട്ടാളൻ ടീമിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ താഴെയും മമ്മൂട്ടി ഉണ്ടെന്ന തരത്തിൽ കമന്റ്സുകളും നിറയുന്നു. സസ്പെൻസുകൾ ബാക്കിനിൽക്കെ കാട്ടാളൻ നാളെ തിയേറ്ററുകളിൽ എത്തും.
Content Highlight: The ‘Kattaalan’ movie crew has warned the audience not to leave the theater early