| Tuesday, 4th November 2025, 12:20 pm

ജൂറി കണ്ണടച്ചത് വരാനിരിക്കുന്ന തലമുറക്ക് നേരെ; ബാലതാരങ്ങളെ അവാര്‍ഡിന് പരിഗണിക്കാത്തതില്‍ ദേവനന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ജൂറിക്ക് നേരെ  വിമര്‍ശനവുമായി ബാലതാരം ദേവന്ദ. ബാലതാരങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള സിനിമക്ക് അവാര്‍ഡ് നല്‍കാത്തതിലാണ് വിമര്‍ശനം.

വരാനിരിക്കുന്ന തലമുറക്ക് നേരയാണ് ജൂറി കണ്ണച്ചതെന്നും സ്താനാര്‍ത്തി ശ്രീകുട്ടനും ഗു, ഫീനിക്‌സും എ.ആര്‍.എം അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ടെന്നും ദേവനന്ദ ഇന്‍സ്റ്റാഗ്രാമില്‍ റിച്ചു. രണ്ട് കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയാന്‍ ശ്രമിക്കേണ്ടതെന്നും ദേവനന്ദ പറഞ്ഞു. കുട്ടികള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ ജൂറി ചെയര്‍മാന്‍, കുട്ടികളുടെ അവകാശങ്ങളെ കണാതെ പോയതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും ദേവനന്ദ കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്കുള്ള അവാര്‍ഡ് കൊടുക്കാത്തതില്‍ പലരും വിമര്‍ശവുമായി എത്തിയിരുന്നു. സ്താനര്‍ത്തി ശ്രീകുട്ടനെ ഓര്‍മിപ്പിച്ച് കൊണ്ടുള്ള പോസ്റ്റ് നടന്‍ ആനന്ദ് മന്‍മഥന്‍ ഇന്നലെ പങ്കുവെച്ചിരുന്നു. പ്രകാശ് രാജ് ചെയര്‍മാനായ ജൂറി ബോര്‍ഡാണ് ഇത്തവണ അവാര്‍ഡിനര്‍ഹമായ സിനിമകള്‍ തെരഞ്ഞെടുത്തത്.

കുട്ടികള്‍ക്കായുള്ള നല്ല സിനിമകളില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ ജൂറി ചെയര്‍മാനായ പ്രകാശ് രാജ് പ്രതികരിച്ചത്. കുട്ടികളുടെ ഇമോഷനുകളെല്ലാം കാണിക്കുന്ന സിനിമകള്‍ വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

Content highlight: The jury turned a blind eye to the coming generation; Devananda criticizes the jury for not giving awards to children

We use cookies to give you the best possible experience. Learn more