| Thursday, 1st October 2026, 11:37 am

ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളും മരണമില്ലാത്ത ഒരാളും തമ്മിലുള്ള ഇന്ററാക്ഷന്‍ രസകരമായി തോന്നി: നിവിന്‍ പോളി

അനുപമ കെ. സീത

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ഹിറ്റ് സിനിമക്ക് ശേഷം നടന്‍ നിവിന്‍ പോളിയുടെ തമിഴിലെ പുതിയ സിനിമയാണ് ‘യേഴ് കടല്‍ യേഴ് മലൈ’. തമിഴ് സിനിമയിലെ മുന്‍നിര സംവിധായകന്‍ ആയ റാം സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയേറ്ററില്‍ എത്തുകയാണ്. 2019ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ‘പേരന്‍പ്’ ആയിരുന്നു റാം സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.

ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ പുതിയ സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചും സംസാരിക്കുകയാണ് നിവിന്‍ പോളി.

കഥ കേട്ടപ്പോള്‍ ജീവിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്ന ഒരാളും മരണമില്ലാത്ത ഒരാളും തമ്മിലുള്ളൊരു ഇന്ററാക്ഷന്‍ ഇന്ററസ്റ്റിങ് ആയിട്ട് തോന്നിയെന്നാണ് നിവിന്‍ പറഞ്ഞത്.

‘ജീവിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്ന ഒരാളും മരണമില്ലാത്ത ഒരാളും തമ്മിലുള്ള ഒരു ഇന്ററാക്ഷന്‍ ഭയങ്കര ഇന്ററസ്റ്റിങ് ആയിട്ട് തോന്നി. റാം സാറിന്റെ ഭാഗത്തു നിന്ന് ഒരു ഹ്യൂമര്‍ പരിപാടി പ്രതീക്ഷിച്ചില്ല. സാറിന്റെ എല്ലാ സിനിമയും ഡെപ്ത്തുള്ള അര്‍ത്ഥമുള്ള സിനിമകളാണ്. റാം സാര്‍ ഹ്യൂമര്‍ ചെയ്യുമ്പോള്‍ അതിലൊരു വ്യത്യസ്തത ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പായിരുന്നു,’ നിവിന്‍ പറയുന്നു.

‘മലയാളി എന്ന രീതിയില്‍ തമിഴ് പറയുമ്പോള്‍ ബുദ്ധിമുട്ടായിരുന്നു. സിനിമയില്‍ പഴയ തമിഴ് ഉണ്ട്. സാറിനു തമിഴ് ഡയലോഗ് പറയുന്നത് കൃത്യമായിട്ടായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഞാനതെല്ലാം ഒരു ലേര്‍ണിങ് എക്‌സ്പീരിയന്‍സ് ആയിട്ടാണ് എടുത്തത്.’ നിവിന്‍ പറഞ്ഞു.

കേരളത്തില്‍ സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനി ആയ വേഫെറര്‍ ഫിലിംസ് ആണ്. സൂരി , അഞ്ജലി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. നേരം, റിച്ചി എന്നിവയാണ് നിവിന്റെ മറ്റ് തമിഴ് സിനിമകള്‍.

നിവിന്റെ അവസാന തമിഴ് സിനിമ ‘റിച്ചി’ വലിയ വിജയമായിരുന്നില്ല.. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിവിന്റെ ഒരു തമിഴ് സിനിമ റിലീസിനെത്തുന്നത്. താരത്തിന്റെ മലയാളത്തില്‍ റിലീസ് ആയ അവസാന രണ്ട് ചിത്രവും ബ്ലോക്ബസ്റ്റര്‍ വിജയമായതുകൊണ്ട് നിവിന്‍ ആരാധകര്‍ ഈ സിനിമയെയും പ്രതീക്ഷയോടെയാണ് കാണുന്നത്.

Content Highlight: The interaction between someone who wants to live and someone who is immortal felt interesting Nivin Pauly

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more