| Friday, 16th October 2026, 10:43 pm

സഞ്ജുവിനെ തഴഞ്ഞു, പുതുമുഖം ടീമിൽ; ന്യൂസിലാൻഡ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മൻ ഗില്ലും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യരുമാണ് ടീമിനെ നയിക്കുക. ടെസ്റ്റ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് അവസാന രണ്ട് മത്സരങ്ങളിൽ ഗില്ലിന് വിശ്രമം അനുവദിച്ചത്.

ഇഷാൻ കിഷൻ രണ്ടാം കീപ്പറായി ടീമിൽ ഇടം നേടി. അവസാന രണ്ട് മത്സരങ്ങളിൽ ഫസ്റ്റ് വിക്കറ്റ് കെ.എൽ രാഹുലിന് വിശ്രമം അനുവദിക്കുമ്പോൾ കുമാർ കുശാഗ്രയാണ് അവസാന രണ്ട് ഏകദിനത്തിൽ പകരക്കാനായി ടീമിൽ ഇടം നേടിയത്.

മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ നിലനിന്നിരുന്നുവെങ്കിലും പുതുമുഖ താരമായ കുശാഗ്രയെയാണ് സെലക്ടർമാർ പരിഗണിച്ചത്.

നീണ്ട ഇടവേളക്ക് ശേഷം മലയാളി താരം വീണ്ടും ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു അപ്രതീക്ഷിതമായിട്ടായിരുന്നു ഫോർമാറ്റിൽ നിന്ന് പുറത്തായത്. നിലവിൽ 16 ഏകദിനത്തിൽ നിന്ന് 510 റൺസാണ് സഞ്ജു നേടിയത്. 108 റൺസിന്റെ ഉയർന്ന സ്കോറും താരം നേടിയിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് അവസാനമായി സഞ്ജു ഏകദിനത്തിൽ കളത്തിലിറങ്ങിത്. 2023 ഡിസംബർ 21ന് നടന്ന സീരീസ് ഡിസൈഡറിൽ സഞ്ജു 114 പന്തിൽ നിന്ന് 108 റൺസ് നേടിയാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്നാൽ ഇതിന് ശേഷം സഞ്ജുവിന് ഏകദിനത്തിൽ അർഹിച്ച സ്ഥാനം ഇതുവരെ ലഭിച്ചിട്ടില്ല.

ഒക്ടോബർ 22നാണ് ഇന്ത്യ-ന്യൂസിലാൻഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമാകുന്നത്. നവംബർ നാലിനാണ് ഏകദിന പരമ്പര അരങ്ങേറുക. നവംബർ 19നാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്ക് തുടക്കമാവുന്നത്. നവംബർ 27നാണ് അവസാന ടെസ്റ്റ്.

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധീർ, അൻഷുൽ കംബോജ്, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്, ഋതുരാജ് ഗെയ്ക്വാദ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്

നാലാമത്തെയും അഞ്ചാമത്തെയും ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, തിലക് വർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധിർ, ആഖിബ് നബി, ഗുർനൂർ ബ്രാർ, റുതുരാജ് ഗെയ്ക്വാദ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, യാഷ് താക്കൂർ, കുൽദീപ് യാദവ്.

ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജെയ്‌സ്വാൾ, കെ.എൽ. രാഹുൽ [വിസി], ദേവദത്ത് പടിക്കൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, സായ് സുദർശൻ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസീദ്ധ് കൃഷ്ണ, നിഷ്‌ദർ, ആകാശ്‌ ദീപ്, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലാൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, മായങ്ക് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

Content Highlight: The Indian team for the ODI and Test series against New Zealand has been announced

We use cookies to give you the best possible experience. Learn more