| Thursday, 6th August 2026, 3:21 pm

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു വേണ്ട; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ലെന്ന പുതിയ ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇനി ഡിപ്ലോമയോ ഐ.ടി.ഐയോ പാസായവര്‍ക്ക് ബിരുദ പ്രവേശനം നേടാം.

ഐ.ടി.ഐ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളിലെ ഒന്നാം വര്‍ഷത്തിലേക്കും മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്കും ലാറ്ററല്‍ എന്‍ട്രിയിലൂടെ പ്രവേശനം നേടാമെന്ന് ഉത്തരവില്‍ പറയുന്നു.

തൊഴിലധിഷ്ഠിത, സാങ്കേതിക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ പ്രവേശനം വിശാലമാക്കുക എന്ന ലക്ഷ്യം വച്ചാണ് പുതിയ ഉത്തരവ്. ഇത് 2027-2028 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും.

സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും പുതി ഉത്തരവ് നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രത്യേക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

Content Highlights: The Higher Education Department has issued an order stating that Plus Two is not mandatory for undergraduate admission.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more