സംവിധായകനും തിരക്കഥാകൃത്തുമാണ് ജീത്തു ജോസഫ്. സുരേഷ് ഗോപി നായകനായ ഡിറ്റക്ടീവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും ചെയ്തു. അദ്ദേഹം സംവിധാനംം ചെയ്ത ദൃശ്യം സിനിമ ദേശവും ഭാഷയും കടന്ന് റീമേക്ക് ചെയ്യപ്പെട്ടു. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ മിറാഷിനെക്കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്.
മിറാഷ് ആദ്യം ഹിന്ദിയില്‍ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും നടന് പ്രാധാന്യമുണ്ടെങ്കിലും നായികക്കാണ് ആ സിനിമയില്‍ പ്രധാന്യം കൂടുതലെന്നും ജീത്തു പറയുന്നു. അതുകൊണ്ട് ബോളിവുഡിലെ നായകന്‍മാര്‍ പിന്‍മാറിയെന്നും അങ്ങനെയാണ് ആസിഫ് അലിയിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കഥയും കഥാപാത്രവും ആസിഫിന് ഇഷ്ടപ്പെട്ടതോടെ മുന്നോട്ട് പോകുകയായിരുന്നെന്നും മിറാഷ് ഒരു ടീം വര്‍ക്കാണെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി വാരാന്തപ്പതിപ്പിനോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
‘മിറാഷില്‍ എന്റേതായ നിര്‍ദേശങ്ങളെല്ലാം ഉള്‍പ്പെടുത്തി ഹിന്ദിയില്‍ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. നായികാ പ്രാധാന്യമുള്ള കഥയാണ് മിറാഷിന്റേത്. നായനാകുന്ന നടന് അഭിനയപ്രാധാന്യമുള്ള അവസരങ്ങളുണ്ടെങ്കിലും നായികക്ക് പ്രാധാന്യം ഒരല്പം കൂടുതലാണ്. അതുകൊണ്ടുതന്നെ ബോളിവുഡിലെ നായകന്മാര്‍ പലരും പിന്മാറി. അങ്ങനെയാണ് ഞങ്ങള്‍ വീണ്ടും മലയാളത്തിലേക്കുതന്നെ എത്തുന്നത്. ഞാന്‍ ആസിഫിനോട് സിനിമയെക്കുറിച്ച് പറഞ്ഞു, എന്തെങ്കിലും ചെയ്യാനുള്ള വേഷമാണെങ്കില്‍ നമുക്ക് തീര്‍ച്ചയായും ചെയ്യാമെന്നാണ് ആസിഫ് പറഞ്ഞത്.
കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതോടെ മുന്നോട്ടു പോകുകയായിരുന്നു. കോഴിക്കോടും കോയമ്പത്തൂരുമായി നടക്കുന്ന കഥയാണ് മിറാഷിന്റേതെങ്കിലും ഈ രണ്ടു സ്ഥലത്തിനും പുറമേ കാരൈകുടിയും മലയാറ്റൂരുമെല്ലാം സിനിമ ചിത്രീകരിച്ചു. കൂമനുശേഷം ആസിഫുമായി ഒന്നിക്കുന്ന ചിത്രമാണിത്. മിറാഷ് ഒരു ടീം വര്‍ക്കായിരുന്നു അതിന്റെ നേട്ടം സിനിമക്ക് ലഭിച്ചിട്ടുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.
Content Highlight: The heroine is more important, Bollywood heroes have backed out Says Jeethu Jospeh