| Sunday, 8th November 2026, 2:15 pm

വിവാദങ്ങൾ സർക്കാർ പരിഹരിക്കും; ഭരണരംഗത്ത് പൂർണ നിയന്ത്രണമുണ്ടെന്ന് കെ.സി. വേണുഗോപാൽ

ശ്രീലക്ഷ്മി പി.പി

ആലപ്പുഴ: സംസ്ഥാനത്തെ ഭരണരംഗത്തെ വിവാദങ്ങൾ പരിഹരിക്കാൻ സർക്കാരിന് പൂർണ ശേഷിയുണ്ടെന്നും, എന്നാൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വോട്ടവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭരണസംവിധാനമാകുമ്പോൾ ചില പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും അത് ഭംഗിയായി കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരിൽ സർക്കാരിന് പൂർണ നിയന്ത്രണമുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ വിഷയങ്ങൾക്കപ്പുറം രാജ്യം നേരിടുന്ന അതീവ ഗുരുതരമായ ജനാധിപത്യ പ്രതിസന്ധികളിലേക്ക് മാധ്യമങ്ങൾ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കോൺഗ്രസ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ്. തെരഞ്ഞെടുപ്പ് സംവിധാനത്തെ നിഷ്പക്ഷവും കുറ്റമറ്റതുമാക്കാതെ ഈ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വേണുഗോപാൽ ആഹ്വാനം ചെയ്തു.

ജനങ്ങളുടെ ആനുകൂല്യങ്ങൾ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണെന്നും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നത് വഴി പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

‘ഈ സാഹചര്യത്തിൽ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന പേരിൽ രാജ്യവ്യാപകമായി പഞ്ചായത്ത് തലം വരെ ശക്തമായ ക്യാമ്പയിൻ കോൺഗ്രസ് സംഘടിപ്പിക്കും. ഓരോ ബൂത്തിലും ‘വോട്ട് രക്ഷക്’ എന്ന പേരിൽ പ്രവർത്തകരെ നിയോഗിക്കും. വോട്ടർ പട്ടിക പരിശോധിച്ച് ഒഴിവാക്കപ്പെട്ട ആളുകളെ കണ്ടെത്തി അവരെ ബോധവൽക്കരിച്ച് വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഒന്നര മാസം നീളുന്ന ബൃഹത്തായ പ്രവർത്തനമാണ് നടപ്പിലാക്കുക. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാരിനെ വിചാരണ ചെയ്യുന്ന ശക്തമായ പോർമുഖം തുറക്കുമെന്നും’ കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Content Highlight:The government will resolve the controversies; there is full control over the administration, says K.C. Venugopal.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more