| Tuesday, 21st July 2026, 12:21 pm

ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ ഇനിയുമൊരുപാട് വിദ്യാര്‍ത്ഥികളുടെ രക്തം ചിന്താന്‍ സര്‍ക്കാര്‍ തയ്യാറാണ്: അഭിജിത് ദീപ്‌കെ

നിഷാന. വി.വി

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളുടെ രക്തം ചിന്താനും സര്‍ക്കാര്‍ തയ്യാറാണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. സി.ജെ.പിയുടെ സന്‍സദ് ചലോ മാര്‍ച്ചിനിടെ പൊലീസിന്റെ മര്‍ദനത്തിനിരയായ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ദീപ്‌കെ പറഞ്ഞു.

‘ഞങ്ങളെ പിന്തുണക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് പുരുഷ പൊലീസുകാരുടെ മര്‍ദനത്തിനിരയായ പെണ്‍കുട്ടികളോട്. ദല്‍ഹി പൊലീസിന്റെ മനുഷ്യത്യരഹിതമായ നടപടികളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഇതിലും കൂടുതല്‍ നടപടികള്‍ ഞാന്‍ സ്വീകരിക്കണമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ഇരുപതിലധികം വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണമായ ഒരു ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കാന്‍ നിരവധി വിദ്യാര്‍ത്ഥികളുടെ രക്തം ചിന്താനും സര്‍ക്കാര്‍ തയ്യാറാണെന്നും ദീപ്‌കെ പറഞ്ഞു.

‘ പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ നിങ്ങളിത് കാണുന്നെണ്ടിങ്കില്‍ എനിക്ക് സന്ദേശമയക്കുക, എനിക്ക് നിങ്ങളോട് വ്യക്തിപരമായി സംസാരിച്ച് ക്ഷമ ചോദിക്കണം, ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.
സമരം തുടരുമെന്നും പാര്‍ലമെന്റിലേക്ക് ഇന്നും മാര്‍ച്ച് നടത്താനുമാണ് തീരുമാനമെന്ന് സി.ജെ.പി അറിയിച്ചിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കാണിച്ച് മാര്‍ച്ചില്‍ പങ്കെടുത്ത ഏകദേശം എഴുപതോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പ്രതിഷേധക്കാര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

Content Highlight: The government is prepared to shed the blood of many more students just to save one Dharmendra Pradhan: Abhijit Deepke

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more