| Thursday, 4th April 2019, 9:09 am

തൃശൂരില്‍ പെണ്‍കുട്ടിയെ പ്രെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചെയ്യാരത്ത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം സ്വദേശിനിയും ബി ടെക് വിദ്യാര്‍ത്ഥിനിയുമായ നീതുവാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും നീതു മരിച്ചിരുന്നു.

പ്രതിയായ വടക്കേക്കാട് സ്വദേശി നിതീഷ് ( 32 )പിടിയിലായിട്ടുണ്ട്. നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

നീതുവിന്റെ സൂഹൃത്തു കൂടിയായ നിതീഷാണ് കൊലപാതകത്തില്‍ പിന്നിലെന്ന് പൊലീസ് പറഞ്ഞു. നിതീഷിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തതിന് ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

അമ്മാവന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠിക്കുന്ന നീതുവിന്റെ അഛനും അമ്മയും നേരത്തെ മരിച്ചിരുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.

Latest Stories

We use cookies to give you the best possible experience. Learn more