| Friday, 19th September 2025, 3:11 pm

മെസിപ്പട കൊച്ചിയിലേക്ക്; നവംബറില്‍ കേരളത്തിലെത്തും

സ്പോര്‍ട്സ് ഡെസ്‌ക്

മെസിയുടെയും അര്‍ജന്റീനയുടെയും കേരള സന്ദര്‍ശനത്തിലെ സൗഹൃദ മത്സരം നവംബറില്‍ കൊച്ചിയില്‍ നടക്കും. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

നേരത്തെ തിരുവന്തപുരത്ത് മത്സരം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഈ മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

മത്സരത്തിനും മറ്റുള്ള അനുബന്ധ സൗകര്യങ്ങള്‍ കൊച്ചിയിലാണെന്നാണ് അഭിപ്രായമുള്ളത്.

സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആരാണെന്ന് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കളിക്കുമെന്നാണ് എ.എഫ്.എ മുമ്പ് അറിയിച്ചിരുന്നത്.

2011ന് ശേഷം ഇതാദ്യമായാണ് മെസി ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ഗവണ്‍മെന്റുമായി ആലോചിച്ചതിന് ശേഷമാണ് മത്സര ദിനം ക്രമീകരിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്ന് ദിവസമായിരിക്കും മെസി കേരളത്തിലുണ്ടാവുക.

ഇത് സംബന്ധിച്ച് കേരള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ സ്ഥിരീകരണം നല്‍കിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്.

‘നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ലയണല്‍ മെസി അടങ്ങുന്ന ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യല്‍ മെയില്‍ വഴി ലഭിച്ചു,’ എന്നായിരുന്നു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നത്.

Content Highlight: The friendly match during Messi’s visit to Kerala will be held in Kochi in November.

We use cookies to give you the best possible experience. Learn more