അഭിനവ് സുന്ദര്‍ നായകിന്റെ സംവിധാനത്തില്‍ നസ്‌ലെന്‍ നായകനായെത്തുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
2026 ജനുവരി ഒന്ന് (നാളെ) 6 മണിക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന് ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
എ ഹേറ്റ് ലെറ്റര്‍ ടു സിനിമ എന്ന ടാഗ് ലൈനോടെ എത്തുന്ന മോളിവുഡ് ടൈംസിന്റെ ചിത്രീകരണം ഒരു മാസം മുമ്പാണ് പൂര്‍ത്തിയായത്. ചിത്രത്തില്‍ നസ്‌ലെന്് പുറമെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
സിനിമക്കുള്ളിലെ സിനിമയായി ഒരുങ്ങുന്ന മോളിവുഡ് ടൈംസില്‍ ഇവര്‍ക്ക് പുറമെ വന്‍ കാമിയോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥ. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്താണ്.
ഫഹദ് ഫാസില്‍ ബിനു പപ്പു, അല്‍ത്താഫ്, തരുണ്‍ മൂര്‍ത്തി തുടങ്ങിയവര്‍ ചിത്രത്തിന്റെ പൂജക്ക് പങ്കെടുത്ത വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തമിഴിലും മലയാളത്തിലും ശ്രദ്ധാ കേന്ദ്രമായി മാറിയ എഡിറ്ററും തിരക്കഥാകൃത്തും കൂടിയാണ് അഭിനവ് സുന്ദര്‍ നായക്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.നസ്‌ലെന്റെ അടുത്ത ഹിറ്റാകും മോളിവുഡ് ടൈംസ് എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: The first poster of Mollywood Times starring Naslen will be released tomorrow