| Friday, 7th November 2025, 1:55 pm

'കുംഭ' എന്ന കൊടൂര വില്ലന്‍; രാജമൗലി ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എസ്. എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തില്‍ കുംഭ എന്ന വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ വമ്പന്‍ ഹൈപ്പിലുള്ള ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന്.

‘ഞാന്‍ ഇത് വരെ ചെയ്തതില്‍ വെച്ച് സങ്കീര്‍ണമായ വേഷമാണ് കുംഭ. മഹേഷ് നിങ്ങള്‍ക്കായി ഞാന്‍ തയ്യാറാണ്. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ലോകം ഒരുക്കിയ രാജമൗലിക്ക് നന്ദി എന്ന അടികുറിപ്പോടെയാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവച്ചെത്. ഒരു റോബട്ടിക് വീല്‍ ചെയറില്‍ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററില്‍ കാണുന്നത്.

എസ്.എസ്. എം.ബി 29 എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ത്യയിലും വിദേശത്തുമായി പുരോഗമിക്കുകയാണ്. ഒഡിഷയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. പിന്നീട് ഹൈദരബാദ്, ലണ്ടന്‍, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ മറ്റ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി.

യു.എസ്, മെക്‌സിക്കോ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാകും അടുത്ത ഷെഡ്യൂളെന്നാണ് റിപ്പോര്‍ട്ടുകള്‍ 2027 ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായെത്തുന്ന എസ്.എസ്.എം.ബി 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. പ്രിയങ്ക ചോപ്രയാണ് സിനിമയില്‍ നായികയായെത്തുന്നത്.

Content highlight: The first look poster of Prithviraj in A.S. Rajamouli’s latest film is out

We use cookies to give you the best possible experience. Learn more