| Tuesday, 21st July 2026, 3:28 pm

വിദ്യാഭ്യാസ മന്ത്രിക്ക് രാജിക്കത്തെഴുതാന്‍ അറിയില്ലായിരിക്കും; ആര്‍.എസ്.എസ് പഠിപ്പിച്ചത് മാപ്പപേക്ഷ എഴുതാന്‍ മാത്രം: മഹുവ മൊയ്ത്ര

നിഷാന. വി.വി

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയത്ര.

പാര്‍ലമെന്റിലേക്ക് നടന്ന സന്‍സദ് ചലോ മാര്‍ച്ച് തടഞ്ഞ പൊലീസ് അതിക്രമത്തിന് പിന്നാലെയായിരുന്നു മഹുവയുടെ പരാമര്‍ശം.’ഒരുപക്ഷേ വിദ്യാഭ്യാസ മന്ത്രിക്ക് രാജി കത്ത് എങ്ങനെ എഴുതണമെന്ന് അറിയില്ലായിരിക്കാം മാപ്പപേക്ഷകള്‍ എങ്ങനെ എഴുതണമെന്ന് മാത്രമേ ആര്‍.എസ്.എസ് പഠിപ്പിച്ചിട്ടുള്ളു,’ മഹുവ പറഞ്ഞു. എക്‌സിലൂടെയായിരുന്നു എം.പിയുടെ പ്രതികരണം.

അതേസമയം സി.ജെ.പിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ജന്തര്‍ മന്തറില്‍ ഇന്നും തുടരുകയാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സി.ജെ.പി അറിയിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരില്‍ എഴുപതോളം പേര്‍ ഇതിനോടകം തന്നെ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ പൊലീസ് അക്രമണത്തില്‍ പരിക്കേറ്റവര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. സി.ജെ.പിക്ക് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ട് ഇടത് എം.പിമാരും തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി.

Content Highlight: The Education Minister might not know how to write a resignation letter; the RSS taught him only how to write apology letters: Mahua Moitra.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more