| Saturday, 25th May 2013, 2:56 pm

മിനി സ്‌ക്രീനും ബിഗ് സ്‌ക്രീനും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല: നവ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മലയാള സിനിമയിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ നവ്യാ നായര്‍ക്ക് ആയിരുന്നില്ല. ബിഗ് സ്‌ക്രീനിലല്ലെങ്കിലും മിനി സ്‌ക്രീനിലൂടെ തന്റെ സാന്നിധ്യം നവ്യ പ്രേക്ഷകരെ അറിയിക്കുന്നുണ്ട്.

ഡാന്‍സ് ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായിരുന്ന നവ്യ ഭര്‍ത്താക്കന്‍മാരുടെ ശ്രദ്ധയ്ക്ക് എന്ന റിയാലിറ്റി ഷോയിലെ അവതാരികയാണ്. []

ബിഗ് സ്‌ക്രീനിനേയും മിനി സ്‌ക്രീനിനേയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് നവ്യ പറയുന്നത്. മിനി സ്‌ക്രീനിലെ ജോലി അത് വേറെ തന്നയാണ്. ഇവിടെ സറ്റുഡിയോ ഉണ്ട്.

അതിനുള്ളില്‍ മാത്രം ഒതുങ്ങുന്ന ജോലിയാണ്. എന്നാല്‍ മിനി സ്‌ക്രീനില്‍ വരുന്ന എല്ലാവര്‍ക്കും അത് അങ്ങനെ തന്നെയാകണമെന്നുമില്ല. രണ്ടും രണ്ട് തരം ജോലി എന്ന നിലയില്‍ കാണാനാണ് എനിക്കിഷ്ടം- നവ്യ പറയുന്നു.

മിനി സ്‌ക്രീനില്‍ റെസ്‌പോണ്‍സ് പെട്ടെന്ന് കിട്ടും. അതൊരു പ്രത്യേകതയാണ്. മറ്റൊരു കാര്യം സിനിമ വണ്ടും ആളുകള്‍ കണഅടുകൊണ്ടിരിക്കും. റിയാലിറ്റി ഷോ പോലുഓള്ള പരിപാടികള്‍ തീര്‍ന്നു കഴിഞ്ഞാല്‍ ജനം പിന്നീട് അതേപ്പറ്റി ഓര്‍ക്കണമെന്നില്ലെന്നും താരം പറയുന്നു.

We use cookies to give you the best possible experience. Learn more