തളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.ഐ.എം നേതാവ് സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് ശിക്ഷ വിധിക്കും. ആര്.എസ്.എസ് ക്രിമിനലുകളായ ടി.പി. ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷത്തോളം നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് കേസില്‍ വിധിയുണ്ടായത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷ വിധിക്കുക.
ഡി.വൈ.എഫ്.ഐ നേതാവും സി.പി.ഐ.എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി.വി. ധനരാജിനെ 2016 ജൂലൈ 11ന് രാത്രിയാണ് ബി.ജെ.പി-ആര്.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടര്ന്നെത്തിയ സംഘം വീടിന് സമീപത്തുവച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകന്റെയും കണ്മുന്നിലായിരുന്നു ക്രൂരമായ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ധനരാജിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം കേസില്‍ 16 പേരെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയമെന്നും വിചാരണ കോടതി പറഞ്ഞു. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന വാദം വിശ്വാസയോഗ്യമല്ലെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും സാക്ഷി മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ 20 ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇതില്‍ പന്ത്രണ്ടാം പ്രതിയായിരുന്ന സി. ബിജു പിന്നീട് മരിച്ചു. ഒന്നാം പ്രതി ടി.പി. ബിജു ഉള്‍പ്പെടെയുള്ള 19 പേരാണ് വിചാരണ നേരിട്ടത്.
Content Highlight: The court will deliver its verdict today in the case concerning the murder of CPI(M) leader C.V. Dhanaraj