| Saturday, 28th February 2026, 1:53 pm

രാജ്യം ശക്തമായി തിരിച്ചടിക്കും; ഇസ്രഈല്‍- അമേരിക്ക വ്യോമാക്രമണത്തില്‍ ഇറാന്‍

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനിലെ ഇസ്രഈല്‍- അമേരിക്ക വ്യോമാക്രമണത്തില്‍ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇറാന്‍.

രാജ്യം തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രതികരിച്ചു.

തങ്ങളുടെ തിരിച്ചടിക്ക് അതിര്‍വരമ്പുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഇറാന്റെ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് പ്രതികരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് പിന്നാലെ ടെഹ്‌റാന്‍ ഉള്‍പ്പടെയുളള പ്രധാന നഗരങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമപാത ഇറാന്‍ താത്കാലികമായി അടച്ചു. ആക്രമണ ഭീഷണി കണക്കിലെടുത്ത് ഇറാന്റെ പരമോന്നത നേതാവായ ഖാംനഇയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് രാവിലെയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ ഇറാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇറാനില്‍ ഏകദേശം 30 ഓളം സ്ഥലങ്ങളിലാണ് വ്യോമാക്രമണം നടന്നിരിക്കുന്നത്. ആയത്തുള്ള ഖമേനിയുടെ ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം ഉണ്ടായത്.

പ്രത്യാക്രമണം മുന്നില്‍ കണ്ട് ഇസ്രഈലില്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇസ്രഈലിന്റെ വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രഈലിന് നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് ഇസ്രഈല്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് കാറ്റ്‌സ് അവകാശപ്പെട്ടു. ഇസ്രഈലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സൈറണ്‍ മുഴക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണങ്ങള്‍ മാസങ്ങളായി ആസൂത്രണം ചെയ്തിരുന്നതാണെന്ന് ഒരു ഇസ്രഈലി ഉദ്യോസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു\

Content Highlight: The country will retaliate strongly; Iran in Israeli-American airstrikes

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more