| Saturday, 27th September 2025, 11:33 pm

രാജ്യം നടുങ്ങി; അനുശോചനം അറിയിച്ച് നേതാക്കൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ടി.വി.കെ നടത്തിയ റാലിയിലെ അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാജ്യത്തെ നേതാക്കൾ. രാഷ്‌ട്രപതി ദ്രൗപതി മുർമു ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. നിരവധിപേരെ നഷ്ടമായതിൽ ദുഖമുണ്ടെന്നും ദ്രൗപതി മുർമു പറഞ്ഞു.

ദാരുണമായ സംഭവമെന്നും കരൂർ ദുരന്തത്തിൽ അഗാധ ദുഖമുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കരൂരിലേത് ദാരുണ ദുരന്തമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകടത്തിൽ അനുശോചനം അറിയിച്ചു. ദാരുണമായ സംഭവമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. അപകടം ദൗർഭാഗ്യകരമെന്നും കോൺഗ്രസ് പ്രവർത്തകർ സഹായമെത്തിക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനമറിയിച്ചു. തന്റെ ഹൃദയം മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമെന്നും പരിക്കേറ്റവർക്ക് ഉടൻ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. ദുഖം താങ്ങാനുള്ള കരുത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉണ്ടാകട്ടെയെന്നും പരിക്കേറ്റവർക്ക് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നെന്നും അമിത് ഷാ അറിയിച്ചു.

നടനും രാജ്യസഭാ അംഗവുമായ കമല്‍ഹാസനും നടൻ രജനികാന്തും അപകടത്തില്‍ അനുശേചനം അറിയിച്ചിട്ടുണ്ട്. ദുരന്തം ഹൃദയബേധകമെന്ന് രജനികാന്ത് അറിയിച്ചു

അതേസമയം അപകടമുണ്ടായതോടെ വിജയ് സംഭവ സ്ഥലത്ത് നിന്ന് മാധ്യമങ്ങളോട് ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോയി. വിജയ്‌യുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. വിജയ് യുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.എം.കെയും കോണ്‍ഗ്രസും രംഗത്തെത്തി. സ്വമേധയാ കേസെടുക്കണമെന്ന് സിപി.ഐ.എം ആവശ്യപ്പെട്ടു.

Content Highlight: The country is shaken; leaders express condolences tvkvijay

We use cookies to give you the best possible experience. Learn more