തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അവള്‍ക്കൊപ്പമെന്ന് സൂചിപ്പിക്കുന്ന കപ്പ് പിടിച്ചത് പി.ആര്‍ വര്‍ക്കിന്റെ ഭാഗമായെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
മുഖ്യമന്ത്രി അന്ന് ആ കപ്പ് പിടിച്ചത് അറിയാതെയാണെന്ന് പറഞ്ഞത് മനപൂര്‍വമാണ്. ഇപ്പോള്‍ നിലപാട് മാറ്റിയതെന്നതിന്റെ തെളിവാണ് മലക്കം മറിച്ചിലെന്നും സതീശന്‍ വിമര്‍ശിച്ചു.ക.ബെി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന വിവാദത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
‘അവളോടൊപ്പമാണെന്ന് പറയുന്ന ആ കപ്പില്‍ വെള്ളം കുടിച്ചു. അതൊന്ന് വാര്‍ത്തയാക്കാന്‍ എല്ലാ മാധ്യമ ഓഫീസുകളിലേക്കും വിളിച്ചെന്നും തനിക്കറിയാം.
മുഖ്യമന്ത്രിയുടെ പി.ആര്‍ നല്‍കിയ ആ ചിത്രവും കപ്പും മനോഹരമായിരുന്നു. മുഖ്യമന്ത്രി ആ കപ്പ് പിടിച്ചത് എനിക്കും ഇഷ്ടമായി.
എന്നാലിപ്പോള്‍ മുഖ്യമന്ത്രി അവളോടൊപ്പമല്ല അവനോടൊപ്പമാണെന്ന് തെളിയിച്ചു. അപ്പോള്‍ കപ്പ് അറിയാതെ പിടിച്ചുപോയതാണ്.
അറിയാതെ പിടിച്ചതാണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. അത് അവളോടൊപ്പമല്ല, അവനോടൊപ്പമാണ് എന്നതിന്റെ തെളിവാണ്’, വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി love you to moon and back എന്ന കപ്പുപയോഗിച്ച് മുഖ്യമന്ത്രി വെള്ളം കുടിക്കുന്ന ചിത്രം നേരത്തെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
പാലക്കാട് എം.എല്‍.എയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ ചര്‍ച്ചയായിരിക്കെയായിരുന്നു മുഖ്യമന്ത്രി അതിജീവിതകളെ പിന്തുണയ്ക്കുന്ന വാക്കുകള്‍ കുറിച്ച കപ്പ് ഉയര്‍ത്തിപ്പിടിച്ചത്.
കഴിഞ്ഞിദിവസം മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്‍ ജോണി ലൂക്കോസ് ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു.
ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലല്ലോ എന്ന ചോദ്യത്തിന് കരുതിക്കൂട്ടി ചെയ്തതല്ല ആ കപ്പിന്റെ കാര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ആ കപ്പ് വെള്ളം കുടിക്കാനായി വീട്ടില്‍ നിന്നും കൊണ്ടുവന്നതായിരുന്നെന്നും യാദൃശ്ചികമായാണ് അതില്‍ ആ കുറിപ്പുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിമര്‍ശവനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയും വി.ഡി. സതീശന്‍ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Content Highlight: The Chief Minister held the cup for PR; not “with her” but with him: V.D. Satheesan