| Monday, 13th October 2025, 9:13 am

'അവിഹിത'ത്തില്‍ സീത വേണ്ട; വീണ്ടും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: മലയാള സിനിമയില്‍ വീണ്ടും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. അവിഹിതം സിനിമയില്‍ നിന്നും സീത എന്ന പേര് ഒഴിവാക്കിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍. സിനിമയില്‍ നിന്ന് നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

അവിഹിതത്തില്‍ നിന്നും ‘നീയും നിന്റെ സീതയും തമ്മിലുള്ള’ എന്ന് പറയുന്ന ഭാഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയിരിക്കുന്നത്. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവിഹിതം ഒക്ടോബര്‍ പത്തിനാണ് തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞ ദിവസം ഹാല്‍, പ്രൈവെറ്റ് എന്നീ ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട് വീണിരുന്നു.

ഹാല്‍ സിനിമയില്‍ നിന്ന് രാഖി, ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങിയ ഡയലോഗുകള്‍ നീക്കം ചെയ്യാനും കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള വിചിത്ര നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് വന്നത്.

Content highlight: The Censor Board intervened by removing the name Sita from the movie Avihitham

We use cookies to give you the best possible experience. Learn more