| Sunday, 23rd March 2025, 10:31 am

എമ്പുരാൻ ചിത്രത്തിൻ്റെ ബഡ്ജറ്റ് നിങ്ങളുടെ ഊഹത്തിനേക്കാൾ കുറവായിരിക്കും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൻ്റെ തിരക്കഥയെഴുതിയത് മുരളി ഗോപിയാണ്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27ന് പുറത്തിറങ്ങുകയാണ്. ചിത്രത്തിൻ്റെ പ്രഖ്യാപനം വന്നതുമുതൽ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.

ഇപ്പോൾ ചിത്രത്തിൻ്റെ ബഡ്ജറ്റിനെ കുറിച്ച് സംസാരിക്കുകയാണ് എമ്പുരാൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്.

എമ്പുരാൻ സിനിമയുടെ ബഡ്ജറ്റ് സിനിമയുടെ അണിയറപ്രവർത്തകർ ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ബഡ്ജറ്റ് എത്രയാണോ അതാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ നിങ്ങളുടെ ഊഹം യഥാർത്ഥ ബഡ്ജറ്റിനേക്കാൾ കൂടുലായിരിക്കും എന്നും അദ്ദേഹം പറയുന്നു. അതാണ് മലയാള സിനിമയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

എമ്പുരാൻ ചിത്രത്തിൻ്റെ പ്രസ് മീറ്റിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ചിത്രത്തിൻ്റെ ബഡ്ജറ്റ് ഞങ്ങളെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഈ ചിത്രത്തിന് ഇത്ര രൂപ ചെലവായെന്ന് ഞങ്ങൾ ആരും എവിടെയും പറഞ്ഞിട്ടില്ല. മുഴുവൻ ബഡ്ജറ്റിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം നിങ്ങൾ ഈ സിനിമ കാണുമ്പോൾ ഈ ചിത്രത്തിന് എത്ര രൂപ ചെലവായി എന്നാണ് നിങ്ങൾക്ക് തോന്നുന്നത്, അതാണ് ഈ ചിത്രത്തിൻ്റെ ബഡ്ജറ്റ് എന്നാണ്. ഞാൻ നിങ്ങൾക്ക് ഒരു ചലഞ്ച് തരാൻ പോകുകയാണ് നിങ്ങളുടെ ഊഹം യഥാർത്ഥ ബഡ്ജറ്റിനേക്കാൾ കൂടുതലായിരിക്കും. അതാണ് മലയാള സിനിമ’ പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാൻ ചിത്രത്തിൻ്റെ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടമാണ് എമ്പുരാൻ സ്വന്തമാക്കിയത്. ആദ്യ ദിവസം തന്നെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈഷോയിൽ ആദ്യ ഒരുമണിക്കൂറിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. ഒരു ലക്ഷത്തിനടുത്ത്
ടിക്കറ്റുകളാണ് ചിത്രത്തിൻ്റെ ആദ്യദിവസം വിറ്റുപോയത്. ലിയോ, പുഷ്പ 2 എന്നിവയുടെ റെക്കോർഡ് തകർത്താണ് എമ്പുരാൻ ഒന്നാമതായത്.

Content Highlight: The budget of Empuraan will be less than you think says Prithviraj

Latest Stories

We use cookies to give you the best possible experience. Learn more