| Sunday, 26th July 2020, 11:56 pm

കൊവിഡ് രോഗിയുടെ മൃതദേഹം മുട്ടമ്പലത്ത് തന്നെ സംസ്‌കരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ സംസ്‌കരിച്ചു. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു സംസ്‌കാരം. നേരത്തെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ ബിജെപി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധിച്ചത്.

അതേസമയം പ്രതിഷേധത്തിനിടെ എഴുന്നേറ്റ് പോകാനാത്തവരെ ഭീഷണിപ്പെടുത്തി കൗണ്‍സിലര്‍ അവിടെ ഇരിക്കണമെന്നും താനേ ഇവര്‍ക്കൊപ്പം കാണൂ എന്നും പറഞ്ഞിരുന്നു. നഗരസഭാ ശ്മശാനത്തിന്റെ കവാടം പൊലീസ് തുറന്നതോടെ നാട്ടുകാര്‍ കൂടിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ശവം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക വഴി രോഗം പകരുമെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെ മൃതദേഹം സംസ്‌ക്കാരിക്കണമെന്നാണ് ഹരികുമാര്‍ പറയുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തുിയിട്ടും പ്രശ്നപരിഹാരമായിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more