കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത്തിൽ ആഘോഷവുമായി കർണാടക ബി.ജെ.പിയുടെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് വന്നു. നക്സലിസം റസ്റ്റ് ഇൻ പീസ് എന്നുപറയുന്ന സ്മാരക ശിലക്ക് മുകളിൽ കൈയിലൊരു കോളീഫ്‌ളവരുമായി നിൽക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ചിത്രമായിരുന്നു പോസ്റ്റ്. പിന്നാലെ നിരവധി ബി.ജെ.പി അനുകൂല സോഷ്യൽ മീഡിയകളിലും കോളീഫ്ളവറിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു.
ഛത്തീസ്‌ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ 27 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പി, സംഘ് അനുകൂല സമൂഹമാധ്യമങ്ങളിൽ ഈ കോളീഫ്ളവർ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബി.ജെ.പിയും സംഘപരിവാരവും ഇത്രയധികം ആഘോഷിക്കാൻ മാത്രം കോളീഫ്ളവറിന് പിന്നിലുള്ള ചരിത്രം എന്താണ്? സ്വാഭാവികമായും ചോദ്യം ഉയരും.
എന്നാൽ അതിനുള്ള ഉത്തരം അല്പം ഞെട്ടിപ്പിക്കുന്നതാണ്. ബി.ജെ.പിയും സംഘശക്തികളും ആഘോഷിക്കുന്ന കോളീഫ്ളവറിന് പിന്നിലുള്ളത് നൂറുകണക്കിന് മുസ്‌ലിങ്ങളുടെ ചോര ചിന്തപ്പെട്ട കലാപത്തിന്റെ കഥയാണ്.
1989 ൽ ഭഗൽപൂരിൽ ഹിന്ദു തീവ്ര വാദികൾ മുസ്‌ലിങ്ങളെ കൂട്ടക്കൊല നടത്തുകയും കുഴിച്ചിട്ട മൃതദേഹങ്ങൾക്ക് മുകളിൽ കോളീഫ്‌ളവർ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: The blood of 1989 and the threat of 2025; What is BJP’s ‘cauliflower reference’?