| Thursday, 8th May 2025, 12:03 pm

ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാനാണ് ഭഗ്‌വ സര്‍ക്കാര്‍ ശ്രമിക്കുന്നത്; ഇന്ത്യക്കെതിരെ ജിഹാദ് പ്രഖ്യാപിച്ച് അല്‍-ഖ്വയ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ ജിഹാദ് ആഹ്വാനം ചെയ്ത് ഭീകരവാദ സംഘടനയായ അല്‍-ഖ്വയ്ദ. പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരായ ഇന്ത്യയുടെ നടപടിയെ ആക്രമണം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അല്‍-ഖ്വയ്ദയുടെ പ്രസ്താവന.

ഇന്ത്യയുടെ ‘ഭഗ്‌വ’ സര്‍ക്കാര്‍ പാകിസ്ഥാനില്‍ പള്ളികള്‍ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയെന്നും എല്ലാ മുസ്‌ലിങ്ങളും ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നടത്തണമെന്നുമാണ് അല്‍-ഖ്വയ്ദ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

ഭഗ്‌വ ഭീകരരും മോദി സര്‍ക്കാരും ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാനാണ് യുദ്ധം ചെയ്യുന്നതെന്നും അതിനാല്‍ എല്ലാ മുസ്‌ലിങ്ങളും ഇന്ത്യയ്‌ക്കെതിരായ അല്‍ ഖ്വയ്ദയുടെ യുദ്ധത്തില്‍ പങ്കുചേരണമെന്നും പ്രസ്താവനയില്‍ പറയുന്നു.

പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന തലക്കെട്ടോടുകൂടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ നിരവധി മുസ്‌ലിങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും രക്തസാക്ഷികള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയട്ടേയെന്നടക്കമുള്ള പ്രസ്താവനകളാണ് അല്‍ ഖ്വയ്ദ നടത്തിയിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നത് ഓരോ മുസ്‌ലിമിന്റെയും കടമയാണെന്നും മുസ്‌ലിങ്ങള്‍ക്കെതിരായ അനീതികള്‍ക്ക് പ്രതികാരം ചെയ്യണമെന്നും ഇസ്‌ലാമിക മേധാവിത്വം സ്ഥാപിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും അല്‍- ഖ്വയ്ദ പ്രസ്താവനയില്‍ പറയുന്നു.

ഇസ്‌ലാമിനും മുസ്‌ലിങ്ങള്‍ക്കുമെതിരായ ഇന്ത്യയുടെ യുദ്ധം പഹല്‍ഗാമിലെ സമീപകാല സംഭവത്തോടെ ആരംഭിച്ചതല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കശ്മീരിലെയും ഇന്ത്യയിലെയും മുസ് ലിങ്ങള്‍ കാലങ്ങളായി അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നുവെന്നും അല്‍- ഖ്വയ്ദ അവകാശപ്പെട്ടു.

Content Highlight: The BJP government is trying to eradicate Islam; Al-Qaeda declares jihad against India

We use cookies to give you the best possible experience. Learn more