| Friday, 13th November 2026, 10:02 pm

'ശത്രുക്കളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗം'; ബാവ പുരസ്‌കാര ചടങ്ങല്‍ സംസാരിച്ച് മമ്മൂട്ടി; വീഡിയോ പങ്കുവെച്ച് വി.ഡി. സതീശന്‍

ശ്രീരാഗ് പാറക്കല്‍

തിരുവന്തപുരം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ബാവാ പുരസ്‌കാരം മമ്മൂട്ടി ഏറ്റുവാങ്ങി. മുഖ്യമന്ത്രി വി.ഡി. സതീശനില്‍ നിന്നും ബസേലിയോസ് കത്തോലിക്ക ജോസഫ് ബാവയില്‍ നിന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ താന്‍ പ്രയോഗിക്കാറുള്ള വിദ്യ അവരെ മിത്രങ്ങളാക്കി മാറ്റുകയാണെന്നും അതിന് അവര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ നമ്മള്‍ തന്നെ അതിന് ശ്രമിക്കണമെന്നും മമ്മൂട്ടി ചടങ്ങില്‍ പറഞ്ഞു.

‘നമ്മുടെ മനസിലേക്ക് വെറുപ്പ് കുത്തിക്കയറ്റുന്ന വിദ്വേഷം പകര്‍ന്നുതരുന്ന അപരവിദ്വേഷം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങള്‍ രാവിലെ എഴുന്നേറ്റാല്‍ മുതല്‍ വൈകുന്നേരം ഉറങ്ങുന്നതുവരെ കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്.

നമ്മളെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി കാണുന്നവരാണ് പലരും. നമ്മുടെ ശത്രു തിന്മയാണ്. എന്തുപേരിട്ട് വിളിച്ചാലും തിന്മ തിന്മ തന്നെയാണ്. വെറുപ്പ് തിന്മയുടെ പ്രതീകമാണ്’, മമ്മൂട്ടി പറഞ്ഞു.

‘ശത്രുക്കളെ ഇല്ലാതാക്കാന്‍ ഞാന്‍ ചെറിയൊരു വിദ്യ പ്രയോഗിക്കാറുണ്ട്. ബോംബിട്ട് കൊല്ലുകയോ വെടിവെച്ച് കൊല്ലുകയോ ആളെവിട്ട് തല്ലിക്കുകയോ അല്ല. ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് ചെയ്യാറ്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കാം. അവര്‍ മുന്‍കൈ എടുത്തില്ലെങ്കിലും നമ്മളത് ചെയ്യണം’, മമ്മൂട്ടി പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും ആനന്ദം തരുന്നത് സമാധാനമാണ്. പണമോ സൗകര്യമോ എ.സി കാറോ ബംഗ്ലാവോ അല്ലെന്നും മമ്മൂട്ടി പറഞ്ഞു.

ശ്രേഷ്ഠ ബസേലിയോസ് കത്തോലിക്ക ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് ശ്രേഷ്ഠബാവാ പുരസ്‌കാരം നല്‍കുന്നത്.

ചടങ്ങിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ എക്‌സില്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചതും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ‘മമ്മൂക്കയില്‍ നിന്ന് പഠിച്ചൊരു ചെറിയ തന്ത്രം: ശത്രുക്കളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ സുഹൃത്തുക്കളാക്കി മാറ്റുക എന്നതാണ്’ എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി വീഡിയോ പങ്കുവെച്ചത്.

Content Highlight: The best way to deal with enemies is to turn them into friends, says Mammootty at the Bava Award ceremony; V.D. Satheesan shares the video

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more