| Sunday, 19th October 2025, 8:10 am

അവാർഡൊരു ബുൾഷിറ്റ്; കിട്ടിയാൽ ഡസ്റ്റ്ബിന്നിൽ ഇടും, സ്വർണമാണെങ്കിൽ എടുത്ത് വിൽക്കും: വിശാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമക്ക് പുറത്ത് പല കാര്യങ്ങളിലും തന്റെ പ്രസ്താവനകൾ കൊണ്ട് ശ്രദ്ധേയനായകുന്ന നടനാണ് വിശാൽ. തനിക്ക് അവാർഡുകളുകളിൽ വിശ്വാസമില്ലെന്ന് പറയുകയാണ് വിശാൽ.

ജനങ്ങളിൽ നിന്ന് എടുക്കുന്ന സർവേയാണ് പ്രധാനമെന്നും തനിക്ക് അവാർഡ് കിട്ടിയാൽ തന്നെ താനത് വലിച്ചെറിയുമെന്നും വിശാൽ പറയുന്നു.

വിശാൽ – ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബാല ഒരുക്കിയ സിനിമയായ അവൻ ഇവൻ എന്ന ചിത്രത്തിൽ വിശാൽ അവതരിപ്പിച്ച കഥാപാത്രമായ വാൾട്ടർ വണങ്കാമുടിക്ക് ഏറെ ശ്രദ്ധ കിട്ടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം ലഭിക്കാത്തതിൽ വിഷമം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

‘എനിക്ക് അവാർഡുകളിൽ വിശ്വാസമില്ല. കുറച്ചുപേര് ഇരുന്നിട്ട് ഏഴുകോടി ജനങ്ങൾക്ക് ഇഷ്ടപ്പെട്ട പടം ഏതെന്ന് തീരുമാനിക്കാൻ ഇവരെന്താ മേധാവികളോ. ദേശീയ അവാർഡ് ഉൾപ്പെടെയെയാണ് ഞാൻ പറയുന്നത്. ആളുകളുടെ അടുത്ത് നിന്നെടുക്കുന്ന സർവേയാണ് മുഖ്യം. അവാർഡൊരു ബുൾഷിറ്റ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. അത് എനിക്ക് കിട്ടാത്തതുകൊണ്ടല്ല ഞാനിങ്ങനെ പറയുന്നത്.

അവാർഡുകൾക്കുള്ള ക്രൈറ്റീരിയ ആണ് പ്രശ്‌നം. ആവാർഡ് കിട്ടണമെന്ന് വിചാരിച്ചിട്ടല്ല ഞാൻ ഒരു പടം ചെയ്യുന്നത്. എനിക്ക് അവാർഡ് കിട്ടിയാൽ തന്നെ അതെടുത്ത് ഡസ്റ്റ്ബിന്നിൽ ഇടും. അഥവാ ഇനിയത് സ്വർണമാണെങ്കിൽ പോകുന്ന വഴിയിൽ അത് വിറ്റിറ്റ് അന്നധാനം ചെയ്യും,’ വിശാൽ പറയുന്നു.

വിശാൽ നായകനായി എത്തുന്ന അടുത്ത സിനിമയാണ് മകുടം. ചിത്രത്തിൽ ദുഷാര വിജയൻ ആണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റർ നേരത്തേ പുറത്ത വിട്ടിരുന്നു.

Content Highlight:  The award is bullshit includig National Award says Vishal

We use cookies to give you the best possible experience. Learn more