| Thursday, 1st August 2013, 3:28 pm

ആന്‍ഡേഴ്‌സണ്‍ ലോകം കണ്ട മികച്ച ബൗളര്‍: വസീം അക്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെയിംസ് ആന്‍ഡേഴ്‌സനെ പുകഴ്ത്തി പാക് താരം വസീം അക്രം. []

ലോകം കണ്ട മികച്ച ബൗളറാണ് ആന്‍ഡേഴ്‌സണ്‍ എന്നും ആഷസ് പരമ്പരയില്‍ 2-0 ന് അവര്‍ മുന്നിട്ട് നില്‍ക്കുന്നതിന്റെ കാരണം താരത്തിന്റെ പ്രകടനം ഒന്നു കൊണ്ടു മാത്രമാണെന്നും അക്രം പറയുന്നു.

ഇപ്പോഴത്തെ കാലഘട്ടത്തിലെ മികച്ച ബൗളറായ ആന്‍ഡേഴ്‌സണ്‍. അദ്ദേഹത്തിന് മുന്നില്‍ നിന്ന് പതറാതെ ബാറ്റ് ചെയ്യുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

പന്ത് ഏത് രീതിയില്‍ പോകുമെന്ന് ആദ്യമേ കണക്കു കൂട്ടിയാണ് അദ്ദേഹം എറിയുക. പലപ്പോഴും തെറ്റിപ്പോവുക ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലായിരിക്കും. അച്ചടക്കത്തോടെയുള്ള ബൗളിങ്ങാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിനെ വിജയത്തിലെത്തിക്കാന്‍ ഉതകുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം. ടീം ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നതും ആ പെര്‍ഫോമന്‍സിലാണെന്ന് കരുതുന്നതായും അക്രം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more