തിരുവനന്തപുരം: സംഘ്പരിവാര്‍ ബന്ധമുള്ളവരെ സര്‍ക്കാര്‍ ഉന്നത പദവികളില്‍ ഇരുത്തുന്നുവെന്ന ആരോപണങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍.
ഈ വിഷയം യു.ഡി.എഫ് ചര്‍ച്ചചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ സന്ധി ചെയ്യില്ല എന്ന നിലപാടെടുത്തയാളാണ് മുഖ്യമന്ത്രിയെന്നും അതില്‍ വ്യതിചലനമുണ്ടായോ എന്ന് പരിശോധിക്കേണ്ടത് യു.ഡി.എഫാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തെ വര്‍ഗീയതയിലേക്ക് കൊണ്ടുപോവാതെ ജനാധിപത്യ രീതിയില്‍ കൊണ്ടുപോവണം എന്ന് ബോധ്യമുള്ള മുഖ്യമന്ത്രിയാണ് എന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. അത് കണക്കിലെടുത്താണ് ജനം അദ്ദേഹത്തെ ഈയൊരു സ്ഥാനത്ത് ഇരുത്തിയത്,’ പൂക്കോട്ടൂര്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി ആര്‍.എസ്.എസ് ബന്ധമുള്ളയാളെ നിയമിച്ചത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 11 അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഉണ്ടായിരുന്നത്. അത് കൊണ്ട് കൂടിയാണ് ജനം
Content Highlight: The appointment of individuals with Sangh Parivar links to high-ranking positions must be seriously examined: Abdusamad Pookkottur.160