| Thursday, 18th July 2019, 10:33 pm

ഈ വ്യക്തിയോടൊപ്പമാണ് ലിഫ്റ്റില്‍ കുടുങ്ങുന്നതെങ്കില്‍ പാര്‍വ്വതിക്ക് സന്തോഷമാവും; ഇഷ്ടങ്ങള്‍ വെളിപ്പെടുത്തി നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെ.എഫ്.ഡബ്ലു മാഗസിന് വേണ്ടി നടി പാര്‍വ്വതി തിരുവോത്ത് നടത്തിയ ഫോട്ടോ ഷൂട്ട് ശ്രദ്ധേയമായിരുന്നു. ഫോട്ടോയ്ക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് പാര്‍വ്വതി നല്‍കിയ ഉത്തരങ്ങളും രസകരമാണ്.

കുടുങ്ങി പോയ ലിഫ്റ്റിനുള്ളില്‍ ആരുണ്ടായാലാണ് സന്തോഷം ഉണ്ടാവുക എന്ന ചോദ്യത്തിന് പാര്‍വ്വതി നല്‍കിയ ഉത്തരം ആസ്‌ത്രേല്യന്‍ നടിയും നാടക സംവിധായികയുമായ കേറ്റ് ബ്ലാന്‍ചെറ്റിയുടേതാണ്. അവരെ കാണാനുള്ള അവസരം ലഭിച്ചാല്‍ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നും താനും അവരും മാത്രമായി സഞ്ചരിക്കുമെന്നും പാര്‍വ്വതി പറഞ്ഞു. നെറ്റ്ഫ്‌ളിക്‌സിലെ ഓര്‍ഫന്‍ ബ്ലാക്ക് സീരിസിലെ താതിയാന മസ്ലാനിയെയും തനിക്ക് ഇഷ്ടമാണെന്ന് പാര്‍വ്വതി ഇടയ്ക്ക് കൂട്ടിച്ചേര്‍ത്തു.

സംസാരിക്കാനുള്ള തന്റെ ഇഷ്ടം, കുളിക്കാനും പല്ലുതേക്കാനും ഉള്ള അനിഷ്ടം, അവഞ്ചേഴ്‌സ് കാണുമ്പോള്‍ സ്‌പോയിലര്‍ പറയുന്ന സുഹൃത്തിനെ കുറിച്ചും പാര്‍വ്വതി പങ്ക് വെച്ചു.

തനിക്ക് അഭിമുഖം നടത്താന്‍ അവസരം ലഭിച്ചാല്‍ ആരെയൊക്കെയായിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യവും ഉണ്ടായി. രത്‌ന പതക്ക്, ഓം പുരി, ജമീല ജാമില്‍, സാം ഹാരിസ് എന്നിവരുടെ പേരാണ് മറുപടി നല്‍കിയത്.

Latest Stories

We use cookies to give you the best possible experience. Learn more