| Sunday, 16th June 2013, 3:02 pm

ചലനങ്ങളിലൂടെ നിയന്ത്രിക്കാവുന്ന സ്മാര്‍ട് ഫോണുമായി ലാവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ലാവ ഐറിസ് 504ക്യു പുറത്തിറങ്ങി. 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയോടുകൂടി എത്തുന്ന 504 ക്യുവില്‍ ജെസ്റ്റര്‍ കണ്‍ട്രോള്‍ ഫീച്ചറും പുതിയ ഫോണിലുണ്ട്.[]

ഈ ഫീച്ചര്‍ അനുസരിച്ച് ഉപഭോക്താവിന്റെ കൈയ്യുടെ ചലനമനുസരിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം. ഫോട്ടോ എടുക്കാനും പാട്ടുകള്‍ മാറ്റാനും എഫ്.എം ചാനല്‍ മാറ്റാനും പുതിയ  ഫീച്ചര്‍ വഴി സാധിക്കും.

13,499 രൂപയാണ് പുതിയ മോഡലിന് ലാവ വില നിശ്ചയിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4.2 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.2GHz  ക്വാഡ് കോര്‍ പ്രോസസ്സറാണ് ഇതിലുള്ളത്.

എട്ട് മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 4 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി എക്‌സ്പാന്‍ഡ് ചെയ്യാം. ജൂണ്‍ അവസാനത്തോടെ ഡിവൈസ് വിപണിയിലെത്തും.

Latest Stories

We use cookies to give you the best possible experience. Learn more